‘ബോസ് യജമാനനോടൊപ്പം’ കുനാൽ കമ്രയുടെ പുതിയ ട്വീറ്റ് വൈറൽ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 12, 2020

‘ബോസ് യജമാനനോടൊപ്പം’ കുനാൽ കമ്രയുടെ പുതിയ ട്വീറ്റ് വൈറൽ

മുംബൈ: ഹാസ്യകലാകാരൻ കുനാൽ കമ്രയുടെ ബോസ് യജമാനനോടൊപ്പം എന്ന ട്വീറ്റ് വൈറലായി. സമകാലീന ഇന്ത്യൻ സാഹചര്യങ്ങളെ കൂട്ടിയിണക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വ്യവസായി മുകേഷ് അംബാനിയുടെയും മോർഫ് ചെയ്ത ചിത്രമാണ് പുതിയതായി പങ്കുവെച്ച് ട്വീറ്റിലുള്ളത്. അലാവുദ്ദീനും അത്ഭുത വിളക്കും എന്ന അറേബ്യൻ ചിത്രകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ മോദി ഭൂതത്തിന്റെ രൂപത്തിലാണ്. അംബാനിയാകട്ടെ വിളക്കുമായി നിൽക്കുന്നു. കാർഷികബില്ലുകളിൽ ഉൾപ്പെടെ രാജ്യം കുത്തകകൾക്ക് തീറെഴുതുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ ഈ ട്വീറ്റിന് ഏറെ പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ട്. കുനാൽ കമ്ര സുപ്രീംകോടതിക്കെതിരേ ട്വീറ്റ് ചെയ്തുവെന്നപേരിൽ കമ്ര കോടതിയലക്ഷ്യ നടപടികൾ നേരിടുന്നുണ്ട്. ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ വിഷയത്തിലായിരുന്നു കുനാലിന്റെ ട്വീറ്റ്. സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. Content Highlights:Kunal Kamra new tweet,Boss with employee, depicting Narendra Modi and Mukesh Ambani


from mathrubhumi.latestnews.rssfeed https://ift.tt/3oLwXzZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages