തിരുവനന്തപുരം ഉറപ്പായും കിട്ടും; 100 പഞ്ചായത്തുകളില്‍ ബിജെപി ഒറ്റകക്ഷിയാകും-കെ.സുരേന്ദ്രന്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 14, 2020

തിരുവനന്തപുരം ഉറപ്പായും കിട്ടും; 100 പഞ്ചായത്തുകളില്‍ ബിജെപി ഒറ്റകക്ഷിയാകും-കെ.സുരേന്ദ്രന്‍

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് ഇപ്പോഴുള്ളതിനേക്കാൾ മൂന്നിരട്ടി സീറ്റ് വർധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം പിടിക്കുമെന്ന് പറഞ്ഞ സുരേന്ദ്രൻ 100 പഞ്ചായത്തുകളിൽ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും അവകാശപ്പെട്ടു. മാതൃഭൂമി ന്യൂസിനോടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം ഉറപ്പായും ബിജെപിക്ക് നേടാനാകും. കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് ഈ നാല് കോർപ്പറേഷനുകളിലും നിർണായക മുന്നേറ്റമുണ്ടാകും. കണ്ണൂർ കോർപ്പറേഷനിൽ ഇത്തവണ അക്കൗണ്ട് തുറക്കും. നിരവധി മുനിസിപ്പാലിറ്റികളുടെഭരണം എൻഡിഎക്ക് കിട്ടും. യുഡിഎഫിനും എൽഡിഎഫിനും നേരത്തെ ലഭിച്ചതിനേക്കാൾ സീറ്റുകളുടെ കുറവ് ഉണ്ടാകും. ഏറ്റവും കൂടുതൽ സീറ്റുകൾ കിട്ടാൻ പോകുന്നത് തങ്ങൾക്കായിരിക്കും കെ.സുരേന്ദ്രൻ പറഞ്ഞു. നൂറിലധികം പഞ്ചായത്തുകളിൽ ഭരണത്തിലേക്കെത്താനുള്ള സാന്നിധ്യം മുന്നണിക്കുണ്ടാകും. ഏറ്റവും ചുരുങ്ങിയത് അവിടങ്ങളിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ബിജെപിയെ പരാജയപ്പെടുത്താൻ യുഡിഎഫ്-എൽഡിഎഫ് ധാരണയുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ചില മുസ്ലിം സംഘടനകളുടെ മധ്യസ്ഥതയിലാണ് ഈ ധാരണയെന്നും സുരേന്ദ്രൻ പറഞ്ഞു. Content Highlights: BJP state president k surendran -local body election result


from mathrubhumi.latestnews.rssfeed https://ift.tt/3r0MVZc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages