ചെന്നൈ: നടിയും ടെലിവിഷൻ അവതാരകയുമായ ചിത്ര കാമരാജിന്റെ ആത്മഹത്യയെ തുടർന്ന് ഭർത്താവ് ഹേംനാഥ് അറസ്റ്റിൽ. ഇയാളെ തുടർച്ചയായി അഞ്ച് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചിത്രയുടെ അമ്മ വിജയയും ഹേംനാഥും നൽകിയ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പോലീസ് വിജയയെയും ചോദ്യം ചെയ്തു. ചിത്ര മരിക്കുന്നതിന് മുൻപ് ഫോണിൽ അമ്മയുമായി തർക്കിച്ചിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാൽ മകളുമായി താൻ വഴക്കിട്ടിട്ടില്ല എന്നാണ് വിജയയുടെ ഭാഷ്യം. ചിത്ര അഭിനയിച്ച സീരിയയിലെ ഒരു രംഗം ഹേംനാഥിനെ ചൊടിപ്പിച്ചു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ വാഗ്വാദമുണ്ടായി. ചിത്ര അഭിനയിച്ചിരുന്ന സീരിയലിന്റെ സെറ്റിൽ ഹേംനാഥ് വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും ഇതിന്റെ പേരിൽ അമ്മ ഹേംനാഥിനെ ഉപേക്ഷിക്കാൻ ചിത്രയോട് ആവശ്യപ്പെട്ടുവെന്നും പോലീസ് പറയുന്നു. അമ്മയും ഭർത്താവും ചേർന്ന് നടിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സംഭവത്തിൽ അമ്മയെ ഇനിയും ചോദ്യം ചെയ്തേക്കും വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ് ചിത്ര കാമരാജ്. കഴിഞ്ഞ ബുധനാഴ്ചയാണ് നടിയെ ചെന്നൈ നസ്രത്ത്പേട്ടിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇ.വി.പി. ഫിലിം സിറ്റിയിൽ ഒരു പരിപാടിയുടെ ഷൂട്ട് കഴിഞ്ഞ് പുലർച്ചെ ഒരു മണിയോടെയാണ് ചിത്ര ഹോട്ടൽ മുറിയിൽ തിരിച്ചെത്തിയത്. ഹേമന്ദും അതേ ഹോട്ടലിൽ ചിത്രയ്ക്കൊപ്പം ഉണ്ടായിരുന്നു. കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമിൽ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നിയപ്പോൾ ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേംനാഥ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അമ്മയും ഹേംനാഥുമായുള്ള വഴക്കുകൾ മൂലം ഡിസംബർ 4 മുതൽ ചിത്ര താമസിച്ചിരുന്നത് ഹോട്ടലിലായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു ചിത്രയും ഹേംനാഥും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. ഒക്ടോബർ 19-ന് ഇവർ വിവാഹം രജിസ്റ്റർ വിവാഹം ചെയ്തു. ഇത് ചിത്രയുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ അറിഞ്ഞിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights:VJ ChitraKamarajs husband Hemanth arrested for abetment to suicide
from mathrubhumi.latestnews.rssfeed https://ift.tt/2LrtnfZ
via
IFTTT
No comments:
Post a Comment