ന്യൂഡൽഹി: ഡൽഹി എയിംസിൽ നഴ്സുമാരുടെ സമരത്തിനിടെയുണ്ടായസംഘർഷത്തിൽ മലയാളി നഴ്സുമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.സമരക്കാരെ പോലീസ് നേരിട്ടതോടെയാണ് സമരം സംഘർഷത്തിൽ കലാശിച്ചത്. പോലീസ് അപ്രതീക്ഷിതമായി ആശുപത്രിയിലേക്കെത്തുകയും സമരം ചെയ്യുന്ന നഴ്സുമാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയുമായിരുന്നു. ഇത് സംഘർത്തിൽ കലാശിക്കുകയായിരുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നഴ്സുമാരുടെ സംഘടന ഡൽഹി എയിംസിൽ തിങ്കളാഴ്ച സമരം ആരംഭിച്ചത്. ആറാം ശമ്പള പരിഷ്കരണ കമ്മീഷൻ നിർദ്ദേശിച്ച ശമ്പളം അടക്കമുള്ളവ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാരുടെ സംഘടന സമരം നടത്തുന്നത്. തിങ്കളാഴ്ചവൈകിട്ട് നാലുമണിക്ക് ആരംഭിച്ച പണിമുടക്ക് രാത്രിയും തുടർന്നു. ചൊവ്വാഴ്ച രാവിലെയാണ് അപ്രതീക്ഷിതമായി പോലീസിന്റെ ഇടപെടൽ ഉണ്ടായത്. എയിംസിന്റെ കോമ്പൗണ്ടിനകത്താണ് നഴ്സുമാർ പണിമുടക്ക് നടത്തുന്നത്. അനിശ്ചിതകാല സമരമാണ് നഴ്സുമാർ പ്രഖ്യാപിച്ചത്. ഒ.പിയുടെ പ്രവർത്തനവും ഒപ്പം തന്നെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സ്തംഭിപ്പിച്ചുകൊണ്ടാണ് നഴ്സുമാർ പണിമുടക്കുന്നത്. ഏകദേശം 5,000 ത്തോളം നഴ്സുമാരാണ് എയിംസിൽ തൊഴിലെടുക്കുന്നത്. കേന്ദ്രസർക്കാർ ചർച്ച നടത്തി തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് നഴ്സുമാർ. നേരത്തെ 16ാം തിയ്യതി സമരം ആരംഭിക്കാനായിരുന്നു നഴ്സുമാരുടെ സംഘടനയുടെ തീരുമാനം എന്നാൽ സമരം പൊളിക്കാനായി കേന്ദ്രസർക്കാർ താത്കാലിക ജീവനക്കാരെ നിയമിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതോടെ നഴ്സുമാർ അപ്രതീക്ഷിതമായി സമരരംഗത്തേക്ക് ഇറങ്ങുകയായിരുന്നു കോവിഡ് രൂക്ഷമായ ഡൽഹിയിൽ നഴ്സുമാരുടെ സ്ഥിതി ദയനീയമാണ്. കോവിഡ് പ്രതിരോധ രംഗത്ത് ഡോക്ടർമാരോടൊപ്പമല്ല നഴ്സുമാരെ പരിഗണിക്കുന്നത് എന്ന പരാതിയും ഇവർക്കുണ്ട്.ഈ പശ്ചാത്തലത്തിലാണ് നഴ്സുമാരുടെ സംഘടന ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. Content Highlight: Delhi AIIMS nurses strike
from mathrubhumi.latestnews.rssfeed https://ift.tt/3a8gjGR
via
IFTTT
No comments:
Post a Comment