കൊല്ലത്ത് വന്‍ ലഹരി വേട്ട; രണ്ട് കോടിയിലേറെ രൂപയുടെ ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 18, 2020

കൊല്ലത്ത് വന്‍ ലഹരി വേട്ട; രണ്ട് കോടിയിലേറെ രൂപയുടെ ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി

കൊല്ലം: ജില്ലയിൽ രണ്ടിടത്തായി വൻ ലഹരി വേട്ട. ചവറയിൽ ഹാഷിഷ് ഓയിലുമായി രണ്ടുപേരെയും കൊല്ലം നഗരത്തിൽ കഞ്ചാവുമായി ഒരാളെയും എക്സൈസ് പിടികൂടി. തൃശ്ശൂർ, ചവറ സ്വദേശികളെയാണ് ചവറയിൽനിന്ന് 2.25 ലിറ്റർ ഹാഷിഷ് ഓയിലുമായി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ രണ്ട് കോടിയോളം രൂപ വിലവരും. കഴിഞ്ഞമാസം എട്ടാം തീയതി ആറ്റിങ്ങലിൽനിന്ന് 103 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചവറയിൽ വാടകയ്ക്കെടുത്ത വീട്ടിൽ ഹാഷിഷ് ഓയിൽ സൂക്ഷിച്ച് വിൽപന നടത്തുന്നതായി വിവരം കിട്ടിയത്. കൊല്ലം നഗരപരിധിയിലാണ് രണ്ടാമത്തെ സംഭവം. വിൽപ്പനയ്ക്കായി എത്തിച്ച അഞ്ച് കിലോ കഞ്ചാവുമായാണ് ഒരാളെ കൊല്ലത്തുനിന്ന് എക്സൈസ് പിടികൂടിയത്. രണ്ട് കേസുകളിലെയും പ്രതികളെ തുടർനടപടികൾക്കായി പ്രാദേശിക എക്സൈസ് റെയ്ഞ്ച്ഓഫീസുകളിലേക്ക് കൈമാറി. Content Highlights:hashish oil and ganja seized in kollam


from mathrubhumi.latestnews.rssfeed https://ift.tt/38WaL1y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages