ഉന്നത ഗൂഢാലോചനയില്ല, സംഘര്‍ഷത്തിന്റെ തുടര്‍ച്ച; വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ കുറ്റപത്രം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 18, 2020

ഉന്നത ഗൂഢാലോചനയില്ല, സംഘര്‍ഷത്തിന്റെ തുടര്‍ച്ച; വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ കുറ്റപത്രം

വെഞ്ഞാറമൂട്: രാഷ്ട്രീയകോളിളക്കം സൃഷ്ടിച്ച വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിന്റെ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം നടന്ന് 77-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. 2000 പേജുള്ളതാണ് കുറ്റപത്രം. ഒൻപത് പ്രതികളും 189 സാക്ഷികളുമുണ്ട്. ഉത്രാടദിവസം രാത്രി 11.10-നാണ് പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് കവലയിൽവച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ ഹക്ക് മുഹമ്മദ്, മിഥിലാജ്എന്നിവർ കൊല്ലപ്പെട്ടത്. ഒമരുതുംമൂട് ചെറുകോണത്ത് വീട്ടിൽ സജീവ്(35), മദപുരം വാഴവിള പൊയ്കവീട്ടിൽ സനൽ(32), മദപുരം തടത്തരികത്ത് വീട്ടിൽ പ്രീജ(30), പുല്ലമ്പാറ ചരുവിള പുത്തൻവീട്ടിൽ അജിത്ത്(27), മരുതുംമൂട് ഷജിത്ത് മൻസിലിൽ ഷജിത്ത്(27), മരുതുംമൂട് റോഡരികത്ത് വീട്ടിൽ സതിമോൻ(40), മരുതുംമൂട് വീട്ടിൽ നജീബ്(41), മദപുരം വ്യാഴവിള വീട്ടിൽ ഉണ്ണി(42), പുല്ലമ്പാറ വീട്ടിൽ അൻസാർ(32) എന്നിവരാണ് റിമാൻഡിലുള്ളത്. ഉന്നത ഗൂഢാലോചനയില്ല; തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലെ സംഘർഷത്തിന്റെ തുടർച്ച വെഞ്ഞാറമൂട്: സംസ്ഥാനരാഷ്ട്രീയത്തിൽ വരെ ആരോപണ പ്രത്യാരോപണവും വാദകോലാഹലങ്ങളുമുണ്ടാക്കിയ ഇരട്ടക്കൊലപാതകത്തിൽ ഉന്നത രാഷ്ട്രീയഗൂഢാലോചന കണ്ടെത്താൻ അന്വേഷണോദ്യോഗസ്ഥർക്കായില്ല. കൊലപാതകത്തിനു പിന്നിൽ കോൺഗ്രസിന്റെ ഉന്നത ഗൂഢാലോചനയുണ്ടെന്നാണ് സി.പി.എം.-ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതൃത്വങ്ങൾ ആരോപിച്ചത്. എം.പി.യുൾപ്പെടെ ഒട്ടേറെ കോൺഗ്രസ് നേതാക്കളുടെ പേരിൽ സി.പി.എം. ആരോപണമുന്നയിച്ചിരുന്നു. സംസ്ഥാന ഡി.വൈ.എഫ്.ഐ. നേതാക്കളുടെ പേരിൽ കോൺഗ്രസും തിരികെ ആരോപണമുന്നയിച്ചു. സത്യം പുറത്തുവരാൻ സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് മുന്നോട്ടുപോകുകയാണ്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെയുണ്ടായ രാഷ്ട്രീയസംഘർഷങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഇതിനായി പ്രതികൾ തമ്മിൽ മാത്രം പല തവണ ഗൂഢാലോചനയും ആസൂത്രണവും നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മേയ് മാസത്തിൽ ഡി.വൈഎഫ്.ഐ. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫൈസലിനെ വെട്ടിയതും മുൻപ് നടന്ന രാഷ്ട്രീയസംഘർഷത്തിന്റെ തുടർച്ചയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നാണ് പോലീസ് പറയുന്നത്. സി.പി.എം. വളരെ ഗൗരവത്തോടെയാണ് പ്രശ്നം സംസ്ഥാനതലത്തിൽ ചർച്ചയാക്കിയത്. കോടിയേരി ബാലകൃഷ്ണനും 13 മന്ത്രിമാരും കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ സംരക്ഷണം പാർട്ടി ഏറ്റെടുക്കുകയും 50 ലക്ഷം രൂപ വീതം സഹായം നൽകുകയും ചെയ്തു. റൂറൽ എസ്.പി. അശോകന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. Content Highlights:venjaramoodu double murder case charge sheet submitted


from mathrubhumi.latestnews.rssfeed https://ift.tt/3kKhGx0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages