ശ്രീനഗർ: ജമ്മു കശ്മീരിൽ ടോൾ പ്ലാസയ്ക്കു സമീപം സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. നാലു ഭീകരവാദികളെ സൈന്യം വധിച്ചു. നഗ്രോതയിലെ ബൻ ടോൾ പ്ലാസയ്ക്കു സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല. കശ്മീർ താഴ്വരയിലേക്ക് ട്രക്കിൽ പോവുകയായിരുന്ന ഭീകരവാദികളുടെ സംഘത്തെയാണ് സുരക്ഷാസേന തടഞ്ഞത്. തുടർന്ന് ട്രക്കിൽ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർത്തു. ഇതിനു പിന്നാലെ സുരക്ഷാസേന തിരിച്ചടിച്ചു. ഏറ്റുമുട്ടൽ മണിക്കൂറുകൾ നീണ്ടുനിന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജമ്മു-ശ്രീനഗർ ദേശീയ പാത അടച്ചു. Jammu and Kashmir: Security tightened in Nagrota as an encounter is underway near Ban toll plaza. Visuals from Jammu-Srinagar National Highway. pic.twitter.com/JxfERDPmUw — ANI (@ANI) November 19, 2020 content highlights: encounter between terrorists and security force near toll plaza in jammu kashmir
from mathrubhumi.latestnews.rssfeed https://ift.tt/36Mtk5r
via
IFTTT
No comments:
Post a Comment