ന്യൂഡൽഹി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ബൈഡനെ അഭിനന്ദിച്ചതായും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതടക്കമുള്ള കാര്യങ്ങൾ സംസാരിച്ചതായും മോദി ട്വിറ്ററിൽ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുമായി ടെലിഫോണിൽ സംസാരിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യ-യുഎസ് നയതന്ത്ര പങ്കാളിത്തം ശക്തമാക്കുന്നത് സംബന്ധിച്ച് ചർച്ചചെയ്തു. കോവിഡ് 19, കാലാവസ്ഥാ വ്യതിയാനം, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങൾക്കുമുള്ള താൽപര്യവും മുൻഗണനകളും ചർച്ചചെയ്യപ്പെട്ടു, പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനെയും എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിച്ചു. കമല ഹാരിസിന്റെ വിജയം അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന് വലിയ അഭിമാനവും പ്രചോദനവും നൽകുന്നതാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധന്ധം ശക്തമാക്കുന്നതിന് കമലാ ഹാരിസിന്റെ വിജയം ഇടയാക്കും, മോദി മറ്റൊരു ട്വീറ്റിൽ ചൂണ്ടിക്കാട്ടി. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മോദിയും ബൈഡനും തമ്മിൽ ആശയവിനിമയം നടക്കുന്നത്. 2014ൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വേളയിലാണ് മോദിയും ബൈഡനും തമ്മിൽ അവസാനമായി കൂടിക്കാഴ്ച നടത്തിയത്. Content Highlights:PM Modi speaks with U.S. President-elect Joe Biden
from mathrubhumi.latestnews.rssfeed https://ift.tt/35HT57T
via
IFTTT
No comments:
Post a Comment