ഞങ്ങൾ കൂടെയുണ്ട്; അർബുദം ബാധിച്ച തവസിക്ക് സഹായം നൽകി താരങ്ങൾ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 17, 2020

ഞങ്ങൾ കൂടെയുണ്ട്; അർബുദം ബാധിച്ച തവസിക്ക് സഹായം നൽകി താരങ്ങൾ

അർബുദം രൂക്ഷമായതിനെ തുടർന്ന് സഹായമഭ്യർഥിച്ച് രം​ഗത്ത് വന്ന തമിഴ്നടൻ തവസിക്ക് സഹായവുമായി നടൻമാരായ വിജയ് സേതുപതിയും ശിവകാർത്തികേയനും. അടിയന്തര സഹായമായി ഒരു ലക്ഷം രൂപയാണ് വിജയ് സേതുപതി സഹായം നൽകിയത്. നടൻ സൗന്ദര രാജ വിജയ് സേതുപതിയ്ക്ക് വേണ്ടി ഒരു ലക്ഷത്തിന്റെ ചെക്കും 10000 രൂപയും കെെമാറി. നടൻ ശിവകാർത്തികേയൻ 25000 രൂപ അടിയന്തര സഹായം നൽകി. തവസിയുടെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാമെന്ന് ശിവ കാർത്തികേയൻ വ്യക്തമാക്കി.തവസിയുടെ ചികിത്സ ഏറ്റെടുക്കുന്നുവെന്ന് ഡിഎംകെ എംഎൽഎ ശരവണനും അറിയിച്ചു. ചെന്നൈയിൽ ചികിത്സയിലാണ് അദ്ദേഹം. രജനീകാന്ത് നായകനായ കിഴക്ക് ചീമയിലെ മുതൽ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെയിൽ വരെ അഭിനയിച്ചിട്ടുണ്ട്. #VijaySethupathi ANNA PHONE CALL TO #Thavasi REGARDING HIS HEALTH ISSUE@soundar4uall |@VijaySethuFans pic.twitter.com/fo4ywpUK9X — 𝗕𝗨𝗟𝗟𝗘𝗧 𝗥.𝗩𝗜𝗚𝗡𝗘𝗦𝗛 (@Bulletvikki) November 17, 2020 ഇത്തരമൊരു രോഗം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സുഹൃത്തുക്കളും സഹപ്രവർത്തകരും സഹായിക്കണമെന്നും യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തവസി വ്യക്തമാക്കിയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ശരീരഭാരം കുറഞ്ഞ് കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത രൂപത്തിലാണ് നടൻ. Content Highlights:Sivakarthikeyan Vijay Sethupathi lend financial help to Thavasi forcancer treatment


from mathrubhumi.latestnews.rssfeed https://ift.tt/36KOUY7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages