ആദ്യം വീടിന്റെ താക്കോല്‍ നോക്കും, മോഷണം കഴിഞ്ഞാല്‍ അതേയിടത്ത് വെയ്ക്കും; പ്രതി പിടിയില്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 19, 2020

ആദ്യം വീടിന്റെ താക്കോല്‍ നോക്കും, മോഷണം കഴിഞ്ഞാല്‍ അതേയിടത്ത് വെയ്ക്കും; പ്രതി പിടിയില്‍

തൃശ്ശൂർ: പകൽസമയങ്ങളിൽ ബൈക്കിൽ കറങ്ങി ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം പതിവാക്കിയ പ്രതി അറസ്റ്റിൽ. പീച്ചി സ്വദേശി പുളിക്കൽ വീട്ടിൽ സന്തോഷിനെ(38)യാണ് ഷാഡോ പോലീസും മണ്ണുത്തി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. വീട്ടിൽ കയറി താക്കോലുകൾ കണ്ടെത്തി സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച് താക്കോൽ അതേയിടത്ത് വെയ്ക്കുന്നതാണ് ഇയാളുടെ രീതി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് സന്തോഷ്. ഇക്കഴിഞ്ഞ എട്ടിന് മാടക്കത്തറ വെള്ളാനിക്കരയിൽ വട്ടേക്കാട്ട് വീട്ടിൽ മനോജും കുടുംബവും വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയ സമയത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണാഭരണങ്ങളും 90,000 രൂപയും മോഷണം പോയ കേസിൽ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സന്തോഷ് പിടിയിലായത്. ഓഗസ്റ്റ് 18-ന് ചിറയ്ക്കാക്കോട് ആനന്ദ് നഗറിൽ മടിച്ചിംപാറ രവിയുടെ വീട്ടിൽനിന്ന് 2,20,000 രൂപ കവർന്നതും ഇയാളായിരുന്നുവെന്ന് സമ്മതിച്ചു. മണ്ണുത്തി എസ്.എച്ച്.ഒ. എം. ശശിധരൻപിള്ളയുടെ നേതൃത്വത്തിൽ മണ്ണുത്തിയിൽ എസ്.െഎ.മാരായ കെ. പ്രദീപ്കുമാർ, കെ.കെ. സുരേഷ്, ഷാഡോ പോലീസ് എസ്.െഎ.മാരായ ടി.ആർ. ഗ്ലാഡ്സ്റ്റൺ, രാജൻ, എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, എ.എസ്.ഐ.മാരായ പി. രാഗേഷ്, കെ. ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, സി.പി.ഒ.മാരായ കെ.ബി. വിപിൻദാസ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. Content Highlights: theft case accused arrested in thrissur


from mathrubhumi.latestnews.rssfeed https://ift.tt/2UGgLTN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages