ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ലക്സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റലും തമ്മിലുള്ള ഉച്ചകോടി ഇന്ന്. വെർച്വലായാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. മോദിയും സേവ്യർ ബെറ്റലും നേരത്തെ മൂന്ന് സന്ദർഭങ്ങളിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും രണ്ടു പതിറ്റാണ്ടുകൾക്കിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ ഉച്ചകോടിയാണിത്. ഇരുരാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന കാര്യമാണ് ചർച്ചയിൽ പ്രധാനം. കോവിഡാനന്തരം ഇന്ത്യയും ലക്സംബർഗും തമ്മിലുള്ള സഹവർത്തിത്വം കൂടുതൽ ദൃഢമാക്കുന്നതിനുള്ള കാര്യങ്ങളും ചർച്ചയിൽ വിഷയമാകും. ആഗോളവിഷയങ്ങളിൽ ഇരുരാഷ്ട്രങ്ങളും പുലർത്തുന്ന കാഴ്ചപ്പാടുകളും ചർച്ചയിൽ ഉൾപ്പെടും. മുൻകാലങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ നയപരമായ അഭിപ്രായകൈമാറ്റം ഉണ്ടായിരുന്നു. ആഗോളതലത്തിലെ സുപ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലൊന്നാണ് ലക്സംബർഗ്. സക്സംബർഗ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ജിജിആറുകളിലൂടെ ഇന്ത്യൻ കമ്പനികൾ നിക്ഷേപസംവരണം നടത്താറുണ്ട്. ലക്സംബർഗ് ആസ്ഥാനമായ കമ്പനികൾക്ക് ഇന്ത്യൻ വിപണിയിൽ നിക്ഷേപങ്ങളുണ്ട്. Content Highlights: First India-Luxembourg Summit in past 2 decades
from mathrubhumi.latestnews.rssfeed https://ift.tt/3lKg8EH
via
IFTTT
No comments:
Post a Comment