സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് വീണ്ടും 240 രൂപ കുറഞ്ഞ് 37,600 രൂപ നിലവാരത്തിലെത്തി. 4700 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ പത്തുദിവസംകൊണ്ട് പവന്റെ വിലയിൽ 1,280 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിൽ വ്യാഴാഴ്ചയും ഇടിവ് തുടർന്നു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 4.31 ഡോളർ കുറഞ്ഞ് 1,867.96 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകളാണ് സ്വർണവിലയെ ബാധിച്ചത്. എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 50,180 രൂപയായി. തുടർച്ചയായി നാലാമത്തെ ദിവസമാണ് ദേശീയ വിപണിയിൽ സ്വർണവില കുറയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3lLuULk
via
IFTTT
No comments:
Post a Comment