വെറും കെ വിജയനെ കെ.കെ വിജയനാക്കി; നഷ്ടമായത് 13 വര്‍ഷത്തെ സര്‍വീസ് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 17, 2020

വെറും കെ വിജയനെ കെ.കെ വിജയനാക്കി; നഷ്ടമായത് 13 വര്‍ഷത്തെ സര്‍വീസ്

കോട്ടയം: ഓരോ ഫയലിലും സ്പന്ദിക്കുന്നത് ഓരോ ജീവിതമാണെന്ന് ഓർമിപ്പിച്ചത് മുഖ്യമന്ത്രിയാണ്. ഫയലിലെ എഴുത്തും വരയും ചോദ്യവും പലരുടെയും തലവര തന്നെ മാറ്റിമറിക്കും. ചിലർക്ക് ഗുണമാകുമ്പോൾ മറ്റ് ചിലർക്ക് വിനയാകും. തദ്ദേശത്തിലെ തിരഞ്ഞെടുപ്പ് കൊട്ടിക്കയറുമ്പോൾ ജനപ്രതിനിധികളെ ഇക്കാര്യം ഓർമിപ്പിക്കുന്നതാണ് കോട്ടയം നഗരസഭയിലെ ശുചീകരണ തൊഴിലാളി മുട്ടമ്പലം വിജയപുരം കോളനിയിൽ കെ.വിജയന്റെ ജീവിതം. വെറും കെ. വിജയനായ ഇദ്ദേഹത്തിനെ നഗരസഭയിൽ സ്ഥിരം തൊഴിലാളിയായി നിയമിച്ചുള്ള ഉത്തരവിൽ ഒരു കെ. അധികംവന്നതോടെ നഷ്ടമായത് 13 വർഷത്തെ സർവീസാണ്. നഗരസഭയിലെ തെരുവുകളിൽ 96 മുതൽ ജോലിചെയ്തുവരുന്ന ഈ മനുഷ്യന് ഇപ്പോൾ 55-ാം വയസ്സിൽ സർവീസ് അഞ്ചുവർഷം മാത്രം. കോട്ടയം നഗരസഭ കഞ്ഞിക്കുഴി ഭാഗത്താണ് ഇദ്ദേഹം ജോലിചെയ്യുന്നത്. 96-ൽ ജോലിചെയ്ത് തുടങ്ങിയ ഇദ്ദേഹം ആദ്യസമയത്ത് പകരക്കാരനായിരുന്നു. സ്ഥിരം തൊഴിലാളികൾ അവധിയുള്ള സമയം ശുചീകരണം നടത്തുകയായിരുന്നു ചുമതല. പിന്നീട് ശുചീകരണ തൊഴിലാളിയായി നഗരസഭ അംഗീകരിച്ചു. പക്ഷേ സ്ഥിരമായില്ല. 47 പേരുള്ള താത്കാലിക പട്ടികയിൽ 12-ാമത്തെ ആൾ. വർഷങ്ങളോളം ജോലിചെയ്ത താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നഗരസഭ ശുപാർശ ചെയ്തതോടെ കെ.വിജയനും പട്ടികയിൽ വന്നു. ഇതേ പട്ടികയിൽ മറ്റൊരു തൊഴിലാളിയായ കെ.കെ. വിജയനും ഉണ്ടായിരുന്നു. സർക്കാർ ഉത്തരവ് വന്നപ്പോൾ രണ്ട് വിജയൻമാരുടെയും ഇനീഷ്യൽ കെ.കെ. വിജയൻ എന്നായി. ഇതോടെ കെ.വിജയന് നിയമനം കിട്ടാതെ വന്നു. രേഖകളിലെ പേര് പ്രകാരമേ ഉത്തരവ് നടത്താൻ പറ്റൂ എന്നായിരുന്നു അധികാരികളുടെ തീരുമാനം. ഇതിനായി നടന്ന് ക്ഷീണിച്ച വിജയൻ ഇതിനിടെ ശ്വാസകോശ രോഗിയുമായി. കൗൺസിൽ വിചാരിച്ചാൽ തെറ്റുതിരുത്താൻ പറ്റിയേനെ. പക്ഷേ നടന്നില്ല. ഒരു കെ. മായ്ക്കാൻ പറ്റാതെപോയ കൗൺസിൽ യോഗങ്ങൾ. വിജയൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ അനുകൂല വിധി ലഭിച്ചു. നിയമനവും. ഇനീഷ്യൽ തെറ്റിയതിന് ആരെയും കുറ്റപ്പെടുത്താൻ ഇദ്ദേഹം തയ്യാറല്ല. പക്ഷേ അർഹതപ്പെട്ട സർവീസ് നഷ്ടമായതിന്റെ വേദനയുണ്ട് അദ്ദേഹത്തിന്.13 വർഷം മുമ്പ് സ്ഥിരനിയമനം കിട്ടിയെങ്കിൽ പങ്കാളിത്ത പെൻഷന് പകരം പഴയ രീതിയിലുള്ള പൂർണ സർക്കാർ പെൻഷനും കിട്ടിയേനെ. ശമ്പളം, പെൻഷൻ ഇനത്തിൽ വൻ നഷ്ടമാണ് ഈ സാധുമനുഷ്യന് ഉണ്ടായത്. ജോലിക്കിടെ കല്ലുവീണ് പരിക്കേറ്റ ഇടതുകാലുമായി അദ്ദേഹം മുടങ്ങാതെ നഗരത്തെ ശുദ്ധീകരിക്കുന്നു. നഷ്ടബോധം തൊഴിലിനെ ബാധിക്കില്ലെന്ന് വിജയൻ. വൃത്തിയുള്ള നഗരം സ്വന്തം ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. മകൻ വിഷ്ണു വിദ്യാർഥിയാണ്. ഭാര്യ ലൈല തൊഴിലാളിയാണ്. Content Highlight: Spelling mistake; Missed 13 years of service


from mathrubhumi.latestnews.rssfeed https://ift.tt/32WCMSJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages