ഒളരിക്കര : മഹാരാഷ്ട്രയിൽ ട്രാവലർ നദിയിൽ വീണ് അപകടത്തിൽ മരിച്ച പുല്ലഴി സ്വദേശി മധുസൂദനൻ നായരുടെയും ഭാര്യ ഉഷയുടെയും മകൻ ആദിത്യയുടെയും മൃതദേഹങ്ങൾ പുല്ലഴിയിലെ തറവാട്ടിൽ കൊണ്ടുവന്നു. അപകടത്തിൽ പരിക്കേറ്റ മകൾ അർച്ചനയും പുല്ലഴിയിലെത്തിയിരുന്നു. ശനിയാഴ്ച പുണെ-ബെംഗളൂരു ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിലാണ് അപകടം. പാലത്തിൽവെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ വാൻ നദിയിലേക്ക് മറിയുകയായിരുന്നു. എല്ലാ ദീപാവലിയ്ക്കും നാട്ടിലെത്താറുള്ള മധുസൂദനൻനായർ ഇത്തവണ കോവിഡ് ആയതിനാൽ വന്നില്ല. പകരം മലയാളി സുഹൃത്തുക്കളുമൊത്ത് ഗോവയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മധുസൂദനൻ നായരുടെ ജന്മദിനത്തിലായിരുന്നു അപകടം. അപകടവിവരമറിഞ്ഞ് കുടുംബാംഗങ്ങൾ സത്താറയിലേയ്ക്ക് പോയിരുന്നു. ചൊവ്വാഴ്ച മൂന്നു മണിയോടെ മൃതദേഹങ്ങൾ മഹാരാഷ്ട്രയിൽനിന്ന് ആംബുലൻസിലാണ് കൊണ്ടുവന്നത്. പുല്ലഴിയിലെ തറവാട്ടുവീടിന്റെ അകത്തളത്തിൽ പൊതുദർശനത്തിന് കിടത്തിയ മൃതദേഹങ്ങൾ ചെറുതുരുത്തിയിലെ പുണ്യതീരത്ത് സംസ്കരിച്ചു. Content Highlight: Keralites from Mumbai killed as van falls into river
from mathrubhumi.latestnews.rssfeed https://ift.tt/3pxnJsi
via
IFTTT
No comments:
Post a Comment