മര്‍ദ്ദിച്ചു, ജീവിക്കാന്‍ അനുവദിക്കുന്നില്ല: ബിനീഷ് കോടിയേരിയ്ക്കും കൂട്ടാളിയ്ക്കും എതിരെ പരാതി - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 17, 2020

മര്‍ദ്ദിച്ചു, ജീവിക്കാന്‍ അനുവദിക്കുന്നില്ല: ബിനീഷ് കോടിയേരിയ്ക്കും കൂട്ടാളിയ്ക്കും എതിരെ പരാതി

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കും കൂട്ടാളിക്കുമെതിരെ പരാതിയുമായി കടയുടമ.മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് ബിനീഷ് കോടിയേരിക്കെതിരെ പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡ്രൈക്ലീനിങ് സ്ഥാപന ഉടമയാണ് പരാതിക്കാരൻ. ബിനീഷിന്റെ കൂട്ടാളികൾ ആക്രമിക്കുന്നതായാണ് പരാതി. ബിനീഷിന്റെ ഡ്രൈവർ മണികണ്ഠൻ എന്ന സുനിൽകുമാറിനെതിരെയാണ് പരാതി. ആക്രമണം ബിനീഷിന്റെ അറിവോടെയാണെന്നാണ് പരാതിക്കാൻ ആരോപിക്കുന്നത്. ബിനീഷ് കോടിയേരിയുടെ മുൻ ഡ്രൈവറായ സുനിൽകുമാർ കഴിഞ്ഞ ദിവസം തന്നെ മർദ്ദിച്ചുവെന്നാണ് പേയാട് സ്വദേശി ലോറൻസിന്റെ പരാതി. ബിനീഷ് കോടിയേരിയുമായുള്ള ശത്രുതയുടെ പേരിലാണ് മണികണ്ഠൻ ആക്രമിച്ചതെന്നാണ് ലോറൻസ് പറയുന്നത്. മണികണ്ഠൻ ബിനീഷ് കോടിയേരിയുടെ സന്തത സഹചാരിയാണെന്നും ലോറൻസ് പറയുന്നു. ആര്യങ്കോട് പഞ്ചായത്തിൽ റിങ്ങ് റോഡുമായി ബന്ധപ്പെട്ട വർക്ക് സുഹൃത്തിന് ലഭിച്ചിരുന്നു. അവിടെ ഒരു ഹോട്ട്മിക്സിങ് പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായി. നിലവിൽ ഡ്രൈവർ അല്ലെങ്കിലും മണികണ്ഠൻ ബിനീഷിന്റെ സന്തത സഹചാരിയാണ്. ബിനീഷിന്റെ മരുതും കുഴിയിലെ വീട്ടിൽ മണികണ്ഠൻ നിത്യ സന്ദർശകനാണെന്നും ലോറൻസ് പറയുന്നു. ബിനീഷിൽ നിന്നും മണികണ്ഠനിൽ നിന്നുമുള്ള ഭീഷണി മൂലം ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ലോറൻസ് പറയുന്നു. തന്റെ 12 ഓളം ഡ്രൈക്ലീനിങ് യൂണിറ്റുകളുടെ ഔട്ട്ലെറ്റുകൾ പൂട്ടേണ്ടി വന്നു. കാട്ടക്കടയിലുള്ള മറ്റൊരു കമ്പനിയും പൂട്ടേണ്ടിവന്നു. തന്റെ വീട്ടിൽ കയറി പ്രശ്നമുണ്ടാക്കിയതിനാൽ വീട്ടിൽ കിടന്നിട്ട് രണ്ട് വർഷമായെന്നും ലോറൻസ് പറയുന്നു. മർദ്ദനം സംബന്ധിച്ച ലോറൻസിന്റെ പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്തിട്ടില്ല. ഇരുവരെയും വിളിപ്പിച്ചെങ്കിലും ലോറൻസ് ഹാജരായില്ലെന്നാണ് ലോറൻസ് നൽകുന്ന വിശദീകരണം. അന്വേഷണം തുടരുകയാണെന്നും മ്യൂസിയം പോലീസ് വ്യക്തമാക്കി. Content Highlight: Complaint against Bineesh Kodiyeri and friends


from mathrubhumi.latestnews.rssfeed https://ift.tt/3pzr1eR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages