വേദനയായി പ്രിന്‍സിപ്പലിന്റെ അപ്രതീക്ഷിത വിയോഗം; ആ കണ്ണീരിൽ നിശ്ചലം രാജാസിന്റെ മുറ്റം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 1, 2021

വേദനയായി പ്രിന്‍സിപ്പലിന്റെ അപ്രതീക്ഷിത വിയോഗം; ആ കണ്ണീരിൽ നിശ്ചലം രാജാസിന്റെ മുറ്റം

അജിത വിജയൻ കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അമ്പലവട്ടം ശ്രുതിയിലെ അജിത വിജയൻ (54) അന്തരിച്ചു. കരൾരോഗത്തെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽവെച്ചാണ് അന്ത്യം. ഭർത്താവ്: കെ.എസ്. സുഭാഷ് (തിരുവനന്തപുരം വർക്കല സ്വദേശി, മലയാളം അധ്യാപകൻ-ചേറൂർ പി.പി.ടി.എം. ഹയർസെക്കൻഡറി സ്കൂൾ). മകൾ: സ്വാതി (ജർമനിയിൽ ഗവേഷകവിദ്യാർഥിനി). മരുമകൻ: അഭിദേവ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വർക്കല അകത്തുമുറിയിലെ തറവാട്ടുവളപ്പിൽ. ആ കണ്ണീരിൽ നിശ്ചലം രാജാസിന്റെ മുറ്റം കോട്ടയ്ക്കൽ : അണിഞ്ഞൊരുങ്ങിയിരുന്നു രാജാസ് സ്കൂളും-ആദ്യദിനം ആഘോഷമാക്കാൻ. പക്ഷേ, അപ്രതീക്ഷിതമായ വാർത്ത കുട്ടികളിലും സഹപ്രവർത്തകിലും കണ്ണീർപടർത്തി-പ്രിയപ്പെട്ട പ്രിൻസിപ്പൽ അജിത ടീച്ചർ അവരെവിട്ടുപോയിരിക്കുന്നു! തിങ്കളാഴ്ച പുലർച്ചെ രണ്ടിന് തിരുവനന്തപുരം മെഡിക്കൽകോളേജിൽവെച്ചായിരുന്നു അന്ത്യം. ആ കണ്ണുനീരിൽ രാജാസിന്റെ മുറ്റം നിശ്ചലമായി. കരൾരോഗംമൂലം ടീച്ചർ ആശുപത്രിയിലാണെന്ന് അറിഞ്ഞിരുന്നെങ്കിലും മരണം ഇത്രപെട്ടെന്നാകുമെന്ന് കരുതിയിരുന്നില്ല. കുറേക്കാലമായി രോഗം അവരെ തളർത്തിയിരുന്നു. എങ്കിലും സ്കൂളിന്റെ ഓരോകാര്യത്തിലും അജിതാവിജയന്റെ കണ്ണുണ്ടായിരുന്നു. പ്ലസ്ടുവിന് ഇത്തവണ ചരിത്രത്തിലാദ്യമായി 120 പേർക്ക് എ പ്ലസ് ലഭിച്ചതിനു മുന്നിൽനിന്നത് അവർതന്നെ. അധ്യാപകരെമുഴുവൻ ഒരുമിപ്പിച്ചുനിർത്തി ചിട്ടയായ പ്രവർത്തനം കാഴ്ചവെച്ചു അവർ.സ്വന്തംരോഗത്തിനു പുറമേയായിരുന്നു ഭർത്താവ് സുഭാഷിന് പക്ഷാഘാതംവന്നതിന്റെ ദുഃഖം. ചേറൂർ പി.പി, ടി.എം. ഹയർ സെക്കൻഡറിയിൽ മലയാളം അധ്യാപകനായ സുഭാഷ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെല്ലാമിടയിലും കഴിഞ്ഞയാഴ്ചവരെ ടീച്ചർ സ്കൂളിൽവന്നിരുന്നു. ദീർഘകാലത്തെ ബന്ധമാണ് രാജാസുമായി ടീച്ചർക്കുള്ളത്. എം.എഡ്ഡിനുശേഷം മലപ്പുറത്തെ യൂണിവേഴ്സിറ്റി ബി.എഡ്. സെന്ററിൽ അധ്യാപികയായാണ് സേവനം ആരംഭിക്കുന്നത്. 1998-ൽ മക്കരപ്പറമ്പ് ഹൈസ്കൂളിൽ അധ്യാപികയായി. 2003-ൽ കോട്ടയ്ക്കൽ ഗവ. രാജാസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ വന്നു. ആ വർഷംതന്നെ ഹയർസെക്കൻഡറിയിൽ ഇംഗ്ലീഷ് അധ്യാപികയായി. 2017-ൽ പ്രിൻസിപ്പലായി ചെട്ടിയാംകിണർ ജി.എച്ച്.എസ്.എസ്സിലേക്ക്. 2020-ൽ കോട്ടയ്ക്കൽ ഗവ. രാജാസിൽ വീണ്ടും എത്തിയപ്പോൾ രാജാസുമായുള്ള ഹൃദയബന്ധം ഒന്നുകൂടി ദൃഢമായി. താൻ അവശയാണെന്നും സ്കൂളിലെ കാര്യങ്ങൾ ഭംഗിയായി നോക്കണമെന്നുംപറഞ്ഞ് മരണത്തിന് തൊട്ടുമുമ്പ് മൊബൈലിൽ സന്ദേശമയച്ചത് കൊമേഴ്സ് അധ്യാപകനായ കെ.പി. മജീദ് ഓർത്തു. അധ്യാപകരുടെ ഒരുസംഘം സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ വർക്കലയിലേക്ക് തിരിച്ചിട്ടുണ്ട്. അജിത വിജയന്റെ നിര്യാണത്തിൽ അനുശോചിച്ച് രാജാസ് സ്കൂളിന് തിങ്കളാഴ്ച അവധിയായിരുന്നു. ചൊവ്വാഴ്ച സ്കൂൾ പതിവുപോലെ പ്രവർത്തിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3ERQ6Zl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages