സ്‌കൂള്‍യാത്രയ്ക്ക് ബോണ്ട് സര്‍വീസ് ഒരുക്കാമെന്ന് കെ.എസ്.ആര്‍.ടി.സി; യാത്രാനിരക്ക് 5500 രൂപയാക്കും - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 1, 2021

സ്‌കൂള്‍യാത്രയ്ക്ക് ബോണ്ട് സര്‍വീസ് ഒരുക്കാമെന്ന് കെ.എസ്.ആര്‍.ടി.സി; യാത്രാനിരക്ക് 5500 രൂപയാക്കും

സ്കൂൾ തുറന്നതോടെ തിരക്കുവർധിച്ചിട്ടും കൂടുതൽ ബസുകൾ നിരത്തിലിറക്കാതെ കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസുകൾ ഉടനെ ഓടിക്കില്ലെന്നും യാത്രാക്ലേശമുണ്ടെങ്കിൽ സ്കൂളുകൾക്ക് ബോണ്ട് സർവീസിനെ ആശ്രയിക്കാമെന്നുമാണ് അധികൃതരുടെ നിർദേശം. തിങ്കളാഴ്ച 3420 ബസുകളാണ് കെ.എസ്.ആർ.ടി.സി. ഓടിച്ചത്. ഞായറാഴ്ച 2335 ബസുകൾ സർവീസ് നടത്തി. മറ്റു ദിവസങ്ങളിൽ 2700 മുതൽ 3000 ബസുകൾവരെ ഓടിക്കാറുണ്ട്. അധികം ബസുകൾ സർവീസ് നടത്തിയിട്ടും പ്രധാന നഗരങ്ങളിലടക്കം യാത്രാക്ലേശം രൂക്ഷമായിരുന്നു. സ്കൂൾ ബസ് സൗകര്യം കുറവായിരുന്നതിനാൽ സാധാരണക്കാർ കുട്ടികളെ സ്കൂളിലെത്തിക്കാൻ പൊതുഗതാഗതത്തെയാണ് ആശ്രയിച്ചത്. എന്നാൽ കെ.എസ്.ആർ.ടി.സി.സർവീസുകൾ കുറവായത് യാത്രക്കാരെ വലച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിയിട്ടിരുന്നതിനാൽ തകരാറിലായ ബസുകൾ നന്നാക്കി ഓടിക്കാൻ അടിയന്തര നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ബോണ്ട് സർവീസുകൾകൊണ്ട് സാധാരണക്കാർക്ക് പ്രയോജനമുണ്ടാകില്ലെന്നും അവർ വാദിക്കുന്നു. സ്കൂൾ തുറക്കുന്നദിവസം കൂടുതൽ ബസുകൾ ഓടിച്ചിട്ടുണ്ടെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതരുടെ വിശദീകരണം. യാത്രാസൗകര്യം കുറവായതും സ്കൂൾ ബസ് ഓടാത്തതുമായ സ്ഥലങ്ങളിൽ ബോണ്ട് സർവീസ് നടത്തുന്നകാര്യം ചർച്ചചെയ്തിരുന്നു. യാത്രാനിരക്ക് 7,500 രൂപയിൽനിന്ന് 5,500 രൂപയായി കുറയ്ക്കാമെന്നും അറിയിച്ചിരുന്നു. എന്നാൽ മിക്ക സ്കൂളുകളും ഇതിനു തയ്യാറായിട്ടില്ല. പ്രത്യേക മേഖലകളിലേക്ക് വിദ്യാർഥികളുടെ സൗകര്യം പരിഗണിച്ച് സർവീസ് നടത്താനുള്ള സാഹചര്യം കോർപ്പറേഷനില്ലെന്നും അവർ വ്യക്തമാക്കുന്നു. വിദ്യാർഥികൾക്ക് യാത്രാനുകൂല്യം നൽകുന്ന റൂട്ടുകളിലെല്ലാം ബസുകൾ ഓടിയിട്ടുണ്ട്. ഉൾപ്രദേശങ്ങളിലേക്കടക്കം കൂടുതൽ ബസുകൾ ഉടൻ ഓടിക്കില്ല. തിങ്കളാഴ്ചത്തെ കളക്ഷൻ പരിശോധിച്ചശേഷം കൂടുതൽ ബസുകൾ നിരത്തിലിറക്കുന്ന കാര്യം ആലോചിക്കും. കോവിഡിനെത്തുടർന്ന് ഓടിക്കാതിരുന്നതും അറ്റകുറ്റപ്പണിക്കായി കയറ്റിയതുമടക്കം 850 ബസുകൾ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ. എന്നാൽ ബസുകൾ ശുചീകരിക്കാനും തകരാറുകൾ പരിഹരിക്കാനും സമയമെടുക്കും. ലക്ഷങ്ങൾ അറ്റകുറ്റപ്പണിക്കായി ചെലവഴിക്കേണ്ടിവരും. Content Highlights:KSRTC Ready To Start Bond Service For Schools, KSRTC Bus, KSRTC Bond Service, School Bus, KSRTC School Bus,


from mathrubhumi.latestnews.rssfeed https://ift.tt/3mB8bVd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages