സുകുമാരൻ നായർ മണ്ണയ്ക്കനാട്: വീടിന് സമീപം കൂട്ടിവെച്ചിരുന്ന തടിക്കഷണങ്ങൾക്കിടയിൽ കോഴിമുട്ട എടുക്കാനായി കൈയിട്ട ഗൃഹനാഥൻ പാമ്പുകടിയേറ്റു മരിച്ചു.മണ്ണയ്ക്കനാട് കുളത്തിനാൽ പീടികയിൽ സുകുമാരൻ നായർ(ബിജു-48) ആണ് മരിച്ചത്. മണ്ണയ്ക്കനാട് പോസ്റ്റ് ഓഫീസിൽ താത്കാലിക പോസ്റ്റ്മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. വീടിന് സമീപം കൂട്ടിവെച്ച തടിക്കഷണങ്ങൾക്കിടയിലാണ് ഇവിടുത്തെ കോഴി മുട്ട ഇട്ടിരുന്നത്. മുട്ട എടുക്കുന്നതിനിടയിൽ കടിയേറ്റതായി തോന്നിയെങ്കിലും പാമ്പിനെ കാണാത്തതിനാൽ കാര്യമാക്കിയില്ല. മണിക്കൂറുകൾക്ക് ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് പരിശോധന നടത്തിയപ്പോൾ പാമ്പിന്റെ മാളം കണ്ടെത്തി. ഭാര്യ: ബീന മറ്റപ്പിള്ളിൽ കരോട്ട് മീനച്ചിൽ. മകൻ: അതുൽകൃഷ്ണ(പത്താം ക്ലാസ് വിദ്യാർഥി, മണ്ണയ്ക്കനാട് ശ്രീകൃഷ്ണ സ്കൂൾ). content highlights:man dies of snake bite in mannakkanad
from mathrubhumi.latestnews.rssfeed https://ift.tt/3b58HEb
via
IFTTT
No comments:
Post a Comment