മാർപാപ്പ കേരളത്തിലെത്തും; ഒരുവർഷത്തിനുള്ളിൽ സന്ദർശനമുണ്ടായേക്കും - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 30, 2021

മാർപാപ്പ കേരളത്തിലെത്തും; ഒരുവർഷത്തിനുള്ളിൽ സന്ദർശനമുണ്ടായേക്കും

ആലപ്പുഴ: ഇന്ത്യയിലേക്കുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചതോടെ അദ്ദേഹം കേരളത്തിലും എത്തുമെന്ന് ഏറക്കുറെ ഉറപ്പായി. ഇതിനുമുൻപ് ജോൺപോൾ രണ്ടാമൻ മാർപാപ്പ മാത്രമേ കേരളത്തിലെത്തിയിട്ടുള്ളൂ, 1986-ൽ. ക്രൈസ്തവർ നിർണായകഘടകമായ കേരളത്തിൽ മാർപാപ്പ എത്തുമെന്നുറപ്പാണെന്നു കെ.സി.ബി.സി. വക്താവ് ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു. സിറോ മലബാർ, സിറോ മലങ്കരസഭകളുടെ കർദിനാൾമാർകൂടി ചേർന്നാണു മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കണമെന്നു പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിരുന്നത്. ഒരുവർഷത്തിനുള്ളിൽ സന്ദർശനമുണ്ടാകുമെന്നാണു പ്രതീക്ഷ. രാഷ്ട്രത്തലവന്മാർ തമ്മിലുള്ള കൂടിക്കാഴ്ചകൾ ഒഴികെ, ബാക്കിയുള്ള പരിപാടികൾ ഏകോപിപ്പിക്കുന്നത് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയായ അപ്പൊസ്തൊലിക് നുൺഷ്യോ ആയിരിക്കും. ഭാരത കത്തോലിക്ക മെത്രാൻ സമിതി (സി.ബി.സി.ഐ.)യുമായി ആലോചിച്ചായിരിക്കും നടപടികൾ. ഇവർ കെ.സി.ബി.സി.യുൾപ്പെടെയുള്ള ഘടകങ്ങളുമായും കൂടിയാലോചിക്കും. വത്തിക്കാൻ അംഗീകാരം നൽകുന്നതോടെയാകും പരിപാടികൾ അന്തിമമാകുക. അജപാലനപരമായ എന്തെങ്കിലും ചടങ്ങുകൾ ഉണ്ടോയെന്ന് ഇപ്പോൾ വ്യക്തമായിട്ടില്ല. ഇന്ത്യസന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതിനെ ആഹ്ലാദത്തോടെയാണു ക്രൈസ്തവർ സ്വീകരിച്ചിരിക്കുന്നത്. മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്കു ക്ഷണിച്ചത് ചരിത്രപരമായ തീരുമാനമാണെന്നു സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സഭയുടെ സേവനങ്ങൾക്കുള്ള രാജ്യത്തിന്റെ അംഗീകാരംകൂടിയാണ് ഈ ക്ഷണമെന്നു കാഞ്ഞിരപ്പള്ളി രൂപതാ മുൻമെത്രാൻ മാർ മാത്യു അറയ്ക്കൽ പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരതയും അതിന്റെ സൗന്ദര്യവും കൂടുതൽ പ്രകാശമാനമാക്കാനുള്ള ക്ഷണമാണു പ്രധാനമന്ത്രി മാർപാപ്പയ്ക്കു സമർപ്പിച്ചിരിക്കുന്നതെന്നു പ്രത്യാശിക്കുന്നതായി സിറോ മലബാർസഭ മുൻവക്താവ് ഫാ. പോൾ തേലക്കാട്ട് പറഞ്ഞു. മാർപാപ്പ സമ്മാനിച്ചത് ഒലിവ് ചില്ലയുടെ വെങ്കലഫലകം ഒലിവ് ചില്ലയുടെ വെങ്കലഫലകമാണു മാർപാപ്പ പ്രധാനമന്ത്രിക്കു നൽകിയതെന്നു വത്തിക്കാനിൽനിന്നു ഫാ.ജിയോ തരകൻ 'മാതൃഭൂമി'യോടു പറഞ്ഞു. മൂന്നുവർഷമായി അവിടെ പഠിക്കുന്ന തൃശ്ശൂർ സ്വദേശിയായ അദ്ദേഹം രാവിലെമുതൽ സ്ഥലത്തുണ്ടായിരുന്നു. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും അടയാളമെന്നാണ് ബൈബിളിൽ ഒലിവിനെക്കുറിച്ചു പറയുന്നത്. Content Highlights:Pope Francis will visit Kerala


from mathrubhumi.latestnews.rssfeed https://ift.tt/3Bunnro
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages