ബെംഗളൂരു : സത്യം ജയിക്കുമെന്നും അറസ്റ്റിലായ ശേഷമുള്ള മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും ബിനീഷ് ജയിൽമോചിതനായ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ബിനീഷ് കോടിയേരി എന്ന പേരിലുള്ള ‘കോടിയേരി’യാണ് പലർക്കും പ്രശ്നം. കേരളത്തിലെ ചില കേസുകളുമായി ബന്ധപ്പെട്ട പലരുടെയും പേരുകൾ പറയാൻ ഇ.ഡി. സമ്മർദം ചെലുത്തി. അങ്ങനെ ചെയ്തിരുന്നെങ്കിൽ പത്തു ദിവസത്തിനുള്ളിൽ പുറത്തിറങ്ങാൻ കഴിയുമായിരുന്നു. കേസിനുപിന്നിൽ രാജ്യത്തെ വലിയ രാഷ്ട്രീയപ്പാർട്ടിയാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല അവർക്ക് അറിയേണ്ടിയിരുന്നത്. ഭരണകൂടത്തിന് അനഭിമതനായതു കൊണ്ടാണ് വേട്ടയാടുന്നതെന്നും ബിനീഷ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3BzRzB7
via
IFTTT
No comments:
Post a Comment