'തമ്പ്രാന്റെ മോൻ മദ്യംകഴിച്ചാൽ അത് കട്ടൻചായ'- ഒളിയമ്പുമായി അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 29, 2021

'തമ്പ്രാന്റെ മോൻ മദ്യംകഴിച്ചാൽ അത് കട്ടൻചായ'- ഒളിയമ്പുമായി അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കണ്ണൂർ: സ്വർണക്കടത്ത് കേസിലെ പ്രതിയും മുൻ സി.പി.എമ്മുകാരനുമായ അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഒളിയമ്പ്. പോസ്റ്റ് ഇങ്ങനെ: 'തമ്പ്രാന്റെ മോൻ മദ്യംകഴിച്ചാൽ അത് കട്ടൻചായ. കണ്ണുകെട്ടൽ, വായ്മൂടിക്കെട്ടി മൗനംപാലിക്കൽ. അടിയാന്റെ മോൻ കട്ടൻചായ കുടിച്ചാൽ അത് മദ്യം, ചാട്ടവാറടി, നോട്ടീസടിച്ച് വിതരണംചെയ്യൽ, നാടുകടത്തൽ'. ബിനീഷ് കോടിയേരിക്ക് ജാമ്യംകിട്ടിയ വാർത്ത വന്ന ശേഷമിട്ട പോസ്റ്റിനുചുവടെ നിരവധി വിവാദ കമന്റുകളും വന്നു. സ്വർണക്കടത്ത് കേസിൽ പിടിയിലായ കണ്ണൂർ അഴീക്കോട് സ്വദേശിയായ അർജുൻ ആയങ്കിക്ക് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. ഡിവൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്ന ഇയാളെ കേസിൽപ്പെട്ടതിനെത്തുടർന്ന് സംഘടനയിൽനിന്ന് പുറത്താക്കിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3mnHzXr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages