റോഡില്‍ ജീപ്പ് തടഞ്ഞു, മുഖത്ത് ആസിഡൊഴിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റില്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 29, 2021

റോഡില്‍ ജീപ്പ് തടഞ്ഞു, മുഖത്ത് ആസിഡൊഴിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റില്‍

പേരാവൂർ(കണ്ണൂർ): സ്വത്ത് തർക്കത്തിന്റെ പേരിൽ രണ്ടാനച്ഛൻ മുഖത്ത് ആസിഡൊഴിച്ചശേഷം വെട്ടിപ്പരിക്കേൽപ്പിച്ചതായി കേസ്. മണത്തണയിലെ ചേണാൽ വീട്ടിൽ ബിജുവിനെ (50) രണ്ടാനച്ഛനായ മാങ്കുഴി ജോസ് (67) ആക്രമിച്ചുവെന്നാണ് കേസ്. കണ്ണിലും മുഖത്തും കൈക്കും പരിക്കേറ്റ ബിജുവിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമികചികിത്സ നല്കിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ജോസിനെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ജോസിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മണത്തണ സ്വദേശി ശ്രീധരനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ബിജു കുളിക്കാൻ വീട്ടിൽനിന്ന് ടൗണിലെ കുളത്തിലേക്ക് ജീപ്പിൽ പോകുമ്പോൾ റോഡിൽ കല്ലുകൾ നിരത്തി തടഞ്ഞ് മുഖത്ത് ആസിഡൊഴിച്ചുവെന്നാണ് കേസ്. ജീപ്പിൽനിന്ന് ഇറങ്ങിയോടുന്നതിനിടെ വെട്ടുകത്തികൊണ്ട് ബിജുവിന്റെ കൈയിൽ വെട്ടുകയും ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തു. ജീപ്പിന്റെ സീറ്റിൽ ആസിഡായതിനാൽ മറ്റൊരു വാഹനത്തിൽ അയൽവാസികളാണ് ബിജുവിനെ ഒരു മണിക്കൂറിനുശേഷം ആശുപത്രിയിലെത്തിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3BufXV5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages