ഭര്‍ത്താവിനെതിരെ പീഡന പരാതി; കൈക്കുഞ്ഞുമായി സുഹൃത്തിനൊപ്പം പോയ യുവതി കായലില്‍ ചാടി - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 28, 2021

ഭര്‍ത്താവിനെതിരെ പീഡന പരാതി; കൈക്കുഞ്ഞുമായി സുഹൃത്തിനൊപ്പം പോയ യുവതി കായലില്‍ ചാടി

കൊല്ലം: ഭർത്താവിനെതിരെ പീഡന പരാതി നൽകിയ ശേഷം കൈക്കുഞ്ഞുമായി യുവാവിനൊപ്പം പോയ യുവതി കായലിൽ ചാടി. മാങ്ങാട് പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവതിയെ യാത്രക്കാരൻ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. അഷ്ടമുടി വടക്കേക്കര പനമൂട്ടിൽവീട്ടിൽ ജോൺസൺ തങ്കച്ചനാണ് യുവതിയെ രക്ഷപ്പെടുത്തിയത്. കരുനാഗപ്പള്ളി സ്വദേശിനി സുഹൃത്തായ യുവാവും കൈക്കുഞ്ഞുമായി പരവൂർ പോലീസ് സ്റ്റേഷനിലെത്തി ഭർത്താവ് പൂതക്കുളം കരടിമുക്ക് സ്വദേശി സുമിത്തിനെതിരേ പരാതി നൽകിയശേഷം ബൈക്കിൽ എറണാകുളത്തേക്ക് പോകുകയായിരുന്നു. മങ്ങാട് പാലത്തിലെത്തിയപ്പോൾ തലകറങ്ങുന്നതായി പറഞ്ഞ യുവതി പാലത്തിൽ ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് കുഞ്ഞിനെ യുവാവിന്റെ കൈയിലേൽപ്പിച്ച് കായലിലേക്ക് ചാടി. സംഭവം കണ്ട യാത്രക്കാർ യുവതിയെ രക്ഷിക്കാനായി കയർ ഇട്ടുകൊടുത്തു. യുവതി അതിൽ പിടിച്ചെങ്കിലും മുങ്ങുന്നതുകണ്ട ജോൺസൺ കായലിലേക്ക് ചാടി രക്ഷിക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ മേവറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.അവിടെനിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ഗാർഹികപീഡന പരാതിയുടെ അടിസ്ഥാനത്തിൽ സുമിത്തിനെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു. Content Highlights: lady jumped into the lake recued later


from mathrubhumi.latestnews.rssfeed https://ift.tt/3CshLPs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages