പ്രതിസന്ധി രൂക്ഷം; 'മരക്കാര്‍' തിയേറ്ററിലെത്തിക്കാന്‍ ശ്രമം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 28, 2021

പ്രതിസന്ധി രൂക്ഷം; 'മരക്കാര്‍' തിയേറ്ററിലെത്തിക്കാന്‍ ശ്രമം

കൊച്ചി: മോഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചലച്ചിത്രം തിയേറ്ററുകളിലെത്തിക്കാൻ ശ്രമം. മോഹൻലാലിനെയും സംവിധായകൻ പ്രിയദർശനെയും സമീപിച്ച് ഇക്കാര്യം ഉറപ്പിക്കാനാണ് തിയേറ്റർ ഉടമകളുടെ നീക്കം. സിനിമ ഒ.ടി.ടി. റിലീസിലേക്കു പോകുമെന്ന വാർത്തകൾക്കിടെ തിയേറ്ററുകാർക്കുവേണ്ടി ഫിലിം ചേംബറും ഇടപെടുന്നുണ്ട്. ലോക്ഡൗണിനുശേഷം തുറക്കുന്ന തിയേറ്ററുകൾക്ക് സാമ്പത്തികപ്രതിസന്ധിക്കിടയിൽ പിടിച്ചുനിൽക്കാൻ മരക്കാർ പോലൊരു ബിഗ് ബജറ്റ് സിനിമയുടെ റിലീസ് വേണമെന്നാണ് തിയേറ്ററുകാരുടെ ആവശ്യം. മോഹൻലാലിന്റെ മകൻ പ്രണവും പ്രിയദർശന്റെ മകൾ കല്യാണിയും മരക്കാർ സിനിമയിൽ അഭിനയിക്കുന്നുണ്ട്. മക്കളുടെ കരിയറിലെ നിർണായകമായൊരു സിനിമ തിയേറ്റർ അനുഭവംതന്നെ പ്രേക്ഷകർക്കു സമ്മാനിക്കണമെന്ന മോഹൻലാലിന്റെയും പ്രിയദർശന്റെയും ആഗ്രഹം തങ്ങൾക്കു ഗുണകരമാകുമെന്നാണ് തിയേറ്റർ ഉടമകളുടെ കണക്കുകൂട്ടൽ. ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് ഒ.ടി.ടി. റിലീസിൽനിന്നുമാറി തിയേറ്ററിലെത്തുമെന്നതും പ്രതീക്ഷ നൽകുന്നുണ്ട്. തിയേറ്ററുകളിൽത്തന്നെ സിനിമ റിലീസ് ചെയ്യുന്ന കാര്യം മോഹൻലാലിനോടും ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂരിനോടും സംസാരിക്കാമെന്നു ഫിലിം ചേംബർ, തിയേറ്റർ ഉടമകളോടു സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കൊച്ചിയിൽ നടന്ന യോഗത്തിൽ തിയേറ്റർ ഉടമകളുടെ സംഘടനായ ഫിയോകിലെ അംഗങ്ങളെല്ലാം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. Content Highlights:Theater owners demands Marakkar Arabikadalinte Simham release, Mohanlal- Priyadarshan Movie to OTT?


from mathrubhumi.latestnews.rssfeed https://ift.tt/2ZqNeD7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages