തോറ്റതിന്റെ പഴി മുഴുവന്‍ ഷമിക്ക്; താരത്തിന് പിന്തുണയുമായി ക്രിക്കറ്റ് ലോകം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 25, 2021

തോറ്റതിന്റെ പഴി മുഴുവന്‍ ഷമിക്ക്; താരത്തിന് പിന്തുണയുമായി ക്രിക്കറ്റ് ലോകം

ദുബായ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ പാകിസ്താനോട് തോറ്റതിനു പിന്നാലെ കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്ന ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ക്രിക്കറ്റ് ലോകം. മത്സരത്തിനു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ കടുത്ത അധിക്ഷേപമാണ് താരത്തിന് നേരിടേണ്ടി വന്നത്. ഷമിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെല്ലാം നിരവധി പേരാണ് അധിക്ഷേപ വാക്കുകളുമായി എത്തുന്നത്. താരത്തെ ചതിയനെന്നും പാക് ചാരനെന്നും മറ്റും വിളിച്ചാണ് രോഷം പ്രകടിപ്പിക്കുന്നത്. മത്സരത്തിൽ ഷമി 3.5 ഓവറിൽ 43 റൺസ് വഴങ്ങിയിരുന്നു. ഷമിക്കെതിരായ ആക്രമണങ്ങൾക്കെതിരേ മുൻ താരങ്ങളടക്കമുള്ളവർ രംഗത്തെത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും താരത്തിന് പിന്തുണ അറിയിച്ചു. When we support #TeamIndia, we support every person who represents Team India. @MdShami11 is a committed, world-class bowler. He had an off day like any other sportsperson can have. I stand behind Shami & Team India. — Sachin Tendulkar (@sachin_rt) October 25, 2021 ടീം ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എല്ലാവരേയും പിന്തുണയ്ക്കുന്നുവെന്ന് കുറിച്ച സച്ചിൻ തെണ്ടുൽക്കർ മറ്റ് കായിക താരങ്ങളെ പോലെ തന്നെ ഷമിക്കും ഒരു മോശം ദിവസമുണ്ടായെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും കുറിച്ചു. The online attack on Mohammad Shami is shocking and we stand by him. He is a champion and Anyone who wears the India cap has India in their hearts far more than any online mob. With you Shami. Agle match mein dikado jalwa. — Virender Sehwag (@virendersehwag) October 25, 2021 ഷമിക്കെതിരായ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ വീരേന്ദർ സെവാഗ് അദ്ദേഹം ഒരു ചാമ്പ്യനാണെന്നും കുറിച്ചു. We love you @MdShami11 🇮🇳 #Shami — Harbhajan Turbanator (@harbhajan_singh) October 25, 2021 ഇവരെ കൂടാതെ ഇർഫാൻ പത്താൻ, യുസ്വേന്ദ്ര ചാഹൽ, ഹർഭജൻ സിങ്, ആർ.പി സിങ് എന്നിവരും ഷമിക്ക് ട്വിറ്ററിൽ പിന്തുണ അറിയിച്ചു. We are so proud of you @MdShami11 bhaiya 🇮🇳 — Yuzvendra Chahal (@yuzi_chahal) October 25, 2021 Content Highlights: icc t20 world cup 2021 former players slams online attack on mohammed shami


from mathrubhumi.latestnews.rssfeed https://ift.tt/3ChrEzB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages