തൃശ്ശൂർ: ശ്രീകേരളവർമകോളേജ് പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ. ആർ. ബിന്ദു സ്വയംവിരമിക്കലിന് അപേക്ഷ നൽകി. ബിന്ദുവിനെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയായി ബുധനാഴ്ച സി.പി.എം. പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് രംഗത്തേയ്ക്കിറങ്ങുന്നതിന് മുന്നോടിയായി ചൊവ്വാഴ്ചയാണ് സ്വയം വിരമിക്കൽ അപേക്ഷ കൊച്ചിൻ ദേവസ്വം ബോർഡിന് സമർപ്പിച്ചതെന്ന് ആർ. ബിന്ദു പറഞ്ഞു. ബോർഡിന് കീഴിലുള്ള കോളേജാണ് ശ്രീകേരളവർമ. വിരമിക്കാൻ രണ്ടുവർഷം ബാക്കിയുള്ളപ്പോഴാണ് സ്വയംവിരമിക്കൽ അപേക്ഷ നൽകിയിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3chZ2KJ
via
IFTTT
No comments:
Post a Comment