കല്പറ്റ: വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരേ തിങ്കളാഴ്ച വയനാട്ടിൽ യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹർത്താൻ ആരംഭിച്ചു. കടകളും ഹോട്ടലുകളും എല്ലാം അടഞ്ഞുകിടക്കുകയാണ്. വ്യാപാര വ്യവസായ ഏകോപന സമിതിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് റോഡുകളിൽ ഉളളത്. കെ.എസ്.ആർ.ടി.സി ബസുകളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. Content Highlights:Harthal begins in Wayanad
from mathrubhumi.latestnews.rssfeed https://ift.tt/3rqcFxg
via
IFTTT
No comments:
Post a Comment