സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 8, 2021

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

റിയാദ്: സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആദ്യ ഡോസ് കോവിഡ് വാക്സിൻ എടുത്തു. സൽമാൻ രാജാവിന് കോവിഡ് വാക്സിൻ കുത്തിവെപ്പെടുക്കുന്ന ദൃശ്യം സൗദി വാർത്ത ഏജൻസി പുറത്ത് വിട്ടു. ഡിസംബർ 17-നാണ് സൗദി അറേബ്യ കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചത്. ഫൈസറിന്റെ വാക്സിനാണ് നിലവിൽ സൗദിയിൽ വിതരണം ചെയ്യുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് വാക്സിൻ കാമ്പയിൻ നടത്തുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 65 വയസിന് മുകളിലുള്ളവർക്കും ആരോഗ്യപരമായ അപകടസാധ്യതയുള്ളവർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുന്നത്. രണ്ടാം ഘട്ടത്തിൽ 50 വയസ്സിന് മുകളിലുള്ളവർക്കാണ് കുത്തിവെപ്പെടുക്കുക. മറ്റുള്ളവരെയെല്ലാം മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി. പൗരൻമാർക്കും സൗദിയിലെ താമസക്കാർക്കും സൗജന്യമായിട്ടാണ് വാക്സിൻ വിതരണം ചെയ്യുന്നത്. Custodian of the Two Holy Mosques Receives 1st Dose of Coronavirus (COVID-19) Vaccine.https://ift.tt/35nSjMt pic.twitter.com/5s12QhByQw — SPAENG (@Spa_Eng) January 8, 2021 Content Highlights:Saudi Arabias King Salman Gets Coronavirus Vaccine Dose


from mathrubhumi.latestnews.rssfeed https://ift.tt/2XmsWGH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages