ഐ-ലീഗ്; ഗോകുലത്തിന് തോല്‍വിയോടെ തുടക്കം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 9, 2021

ഐ-ലീഗ്; ഗോകുലത്തിന് തോല്‍വിയോടെ തുടക്കം

കൊൽക്കത്ത: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്.സിക്ക് തോൽവിയോടെ തുടക്കം. ആദ്യകളിയിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയാണ് ഗോകുലത്തെ തോൽപ്പിച്ചത്. എൽവെദിൻ സ്ക്രിജെൽ (പെനാൽറ്റി 27), വിജയ് നാഗപ്പൻ (50) എന്നിവർ ചെന്നൈയ്ക്കും ഡെന്നീസ് ആന്റ്വി (3) ഗോകുലത്തിനായും ഗോൾ നേടി. കളിയുടെ തുടക്കത്തിൽതന്നെ ഗോകുലം ലീഡെടുത്തു. കോർണർ കിക്കിൽ നിന്നായിരുന്നു ഗോളിന്റെ വരവ്. ലാൽറോമാവിയ പന്ത് നവോച്ച സിങ്ങിന് തട്ടിക്കൊടുത്തു. നവോച്ച പോസ്റ്റിന് സമാന്തരമായ നൽകിയ പന്തിനെ ഡെന്നീസ് ആന്റ്വി വലയിലെത്തിക്കുകയായിരുന്നു. 27-ാം മിനിറ്റിൽ പെനാൽറ്റി കിക്ക് വലയിലെത്തിച്ച് എൽവെദിൻ ചെന്നൈയുടെ സമനിലഗോൾ കണ്ടെത്തി. അവ്ഡിക്കിന്റെ പാസ്സിൽ നിന്ന് വിജയ് നാഗപ്പൻ ലക്ഷ്യം കണ്ടതോടെ ചെന്നൈ മുന്നിലെത്തി. ലീഗിലെ മറ്റുമത്സരങ്ങളിൽ കൊൽക്കത്ത മുഹമ്മദൻസ് സുദേവ ഡൽഹി എഫ്.സിയെയും (1-0) പഞ്ചാബ് എഫ്.സി. ഐസോൾ എഫ്.സിയെയും (1-0) തോൽപ്പിച്ചു. Content Highlights: I-League Former champions Chennai City beat Gokulam Kerala FC


from mathrubhumi.latestnews.rssfeed https://ift.tt/39hindw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages