ലബുഷെയ്‌നും സ്മിത്തും പുറത്ത്; ഓസീസ് ലീഡ് 300 കടന്നു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 9, 2021

ലബുഷെയ്‌നും സ്മിത്തും പുറത്ത്; ഓസീസ് ലീഡ് 300 കടന്നു

സിഡ്നി: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 103 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസ് ഇപ്പോൾ അഞ്ചിന് 220 റൺസെന്ന നിലയിലാണ്. ഓസീസിന്റെ രണ്ടാം ഇന്നിങ്സ് ലീഡ് 300 റൺസ് കടന്നു. കാമറൂൺ ഗ്രീനും ക്യാപ്റ്റൻ ടീം പെയ്നുമാണ് ക്രീസിൽ. 118 പന്തിൽ നിന്ന് ഒമ്പത് ബൗണ്ടറികളോടെ 73 റൺസെടുത്ത മാർനസ് ലബുഷെയ്നിന്റെ വിക്കറ്റാണ് നാലാം ദിനം ആദ്യം ഓസീസിന് നഷ്ടമായത്. നവ്ദീപ് സെയ്നിക്കാണ് വിക്കറ്റ്. മൂന്നാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തിനൊപ്പം 103 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ലബുഷെയ്ൻ മടങ്ങിയത്. പിന്നാലെ നാലു റൺസെടുത്ത മാത്യു വെയ്ഡിനെയും സെയ്നി മടക്കി. 167 പന്തിൽ നിന്ന് 81 റൺസെടുത്ത സ്മിത്തിനെ അശ്വിനും പുറത്താക്കി. ഡേവിഡ് വാർണർ (13), വിൽ പുകോവ്സ്കി (10) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നേരത്തെ നഷ്ടമായത്. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: India vs Australia 3rd Test day 4


from mathrubhumi.latestnews.rssfeed https://ift.tt/3qa5s3Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages