കിഴക്കമ്പലം: കോൺഗ്രസ് നേതാക്കളായ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എം.എൽ.എ. എന്നിവർ ബുധനാഴ്ച രാത്രി കിഴക്കമ്പലത്ത് ട്വൻറി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിഴക്കമ്പലത്തിന് പുറമേ കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട്, വെങ്ങോല പഞ്ചായത്തുകളിലും രണ്ട് ജില്ലാപഞ്ചായത്ത് ഡിവിഷനും ഒമ്പത് ബ്ലോക്ക് പഞ്ചായത്തും ട്വന്റി-20 പിടിച്ചെടുത്തിരുന്നു. ഇതിന് പുറമേ നിയമസഭയിൽ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം മുസ്ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങളും ട്വന്റി 20 നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3os6Dva
via
IFTTT
No comments:
Post a Comment