രാജ്യത്ത് 19,078 പുതിയ കോവിഡ് കേസുകള്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 1, 2021

രാജ്യത്ത് 19,078 പുതിയ കോവിഡ് കേസുകള്‍

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 19,078 പുതിയ കോവിഡ് കേസുകൾ. 22, 926 പേരാണ് ഒറ്റ ദിവസത്തിനിടെ കോവിഡ് മുക്തരായത്. ഒരു ദിവസത്തിനിടെ 224 പേരാണ് രാജ്യത്ത്കോവിഡ് ബാധിച്ച് മരിച്ചത്. 1,03,05,788 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 2,50,183 പേർ നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്.99,06,387 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 1,49,218 പേരാണ്കോവിഡ് ബാധിതരായി മരണപ്പെട്ടത്. ലോകത്ത് യു.എസ്. കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങൾ. content highlights:India reports 19,078 new COVID 19 cases


from mathrubhumi.latestnews.rssfeed https://ift.tt/3aZt9HH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages