മികച്ച പഞ്ചായത്തുകള്‍ക്ക് ഒരുലക്ഷം രൂപയുടെ മാതൃഭൂമി പുരസ്‌കാരം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 20, 2020

മികച്ച പഞ്ചായത്തുകള്‍ക്ക് ഒരുലക്ഷം രൂപയുടെ മാതൃഭൂമി പുരസ്‌കാരം

കോഴിക്കോട്: നാം അവരെ തിരഞ്ഞെടുത്തുകഴിഞ്ഞു, നമ്മുടെ പ്രതിനിധികളെ. രാഷ്ട്രീയവും സൗഹൃദവും ബന്ധങ്ങളുമൊക്കെ സ്വാധീനിച്ച തിരഞ്ഞെടുപ്പുകഴിഞ്ഞ് പഞ്ചായത്തുകൾക്ക് ഇനി പുതിയ സാരഥികൾ. ഇനി ഒറ്റക്കെട്ടായി നാടിനെ വികസനത്തിലേക്ക് നയിക്കുന്ന പഞ്ചായത്തുകൾക്ക് പ്രചോദനമേകാൻ മാതൃഭൂമി പുരസ്കാരം നൽകുന്നു. 14 ജില്ലയിലും ഒന്നാമതെത്തുന്ന പഞ്ചായത്തുകൾക്ക് ഒരു ലക്ഷംവീതം കാഷ് അവാർഡും മറ്റുസമ്മാനങ്ങളും ലഭിക്കും. ജനങ്ങളെ ചേർത്ത് മുന്നേറുന്ന സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്നവരെത്തേടിയാണ് പുരസ്കാരമെത്തുക. പഞ്ചായത്തിലെ വികസന, ക്ഷേമ, പരിസ്ഥിതി, മാലിന്യസംസ്കരണ പ്രവർത്തനങ്ങളുൾപ്പെടെ വിലയിരുത്തിയാണ് ഓരോ ജില്ലയിലെയും മികച്ച പഞ്ചായത്തിനെ തിരഞ്ഞെടുക്കുക. വിദഗ്ധസമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനം വിലയിരുത്തി പുരസ്കാരം പ്രഖ്യാപിക്കുമെന്ന് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രനും, മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാറും അറിയിച്ചു. വിശദാംശങ്ങൾ വരുംദിവസങ്ങളിൽ മാതൃഭൂമിയിലൂടെ അറിയാം സത്യപ്രതിജ്ഞ ഇന്ന് തിരഞ്ഞെടുപ്പുനടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം തിങ്കളാഴ്ച പുതിയ ഭരണസമിതികൾ നിലവിൽവരും. അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടക്കും. അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തിരഞ്ഞെടുപ്പ് 28, 30 തീയതികളിലും നടക്കും. സത്യപ്രതിജ്ഞ കഴിഞ്ഞാലുടൻ അംഗങ്ങളുടെ ആദ്യയോഗം നടക്കും. നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബർ 20-ന് പൂർത്തിയാകാത്ത എട്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ 22, 26, ജനുവരി 16, ഫെബ്രുവരി ഒന്ന് തീയതികളിലായി സത്യപ്രതിജ്ഞ നടക്കും. Content Highlights:Mathrubhumi award of Rs 1 lakh, Best Panchayath in Kerala


from mathrubhumi.latestnews.rssfeed https://ift.tt/3h9GyxV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages