തിരുവനന്തപുരത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി, പങ്കെടുത്തത് ആയിരങ്ങള്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 26, 2020

തിരുവനന്തപുരത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി, പങ്കെടുത്തത് ആയിരങ്ങള്‍

തിരുവനന്തപുരം:പൊഴിക്കരയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഡിജെ പാർട്ടി സംഘടിപ്പിച്ചു. ക്രിസ്മസിനോട്അനുബന്ധിച്ച് നടത്തിയ പാർട്ടിയിൽആയിരത്തിലധികംപേരാണ് പങ്കെടുത്തത്. ഫ്രീക്സ് എന്ന പേരിലുള്ള യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽപൊഴിയൂർബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി സംഘടിപ്പിക്കാൻ അനുമതി വാങ്ങിയിരുന്നില്ല. സംഭവത്തിൽ കേസെടുത്തതായി പോലീസ് പറഞ്ഞു. സംഘാടകർക്കെതിരേതുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. രാവിലേയും രാത്രിയുമായി 13 മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയാണ് സംഘടിപ്പിച്ചത്. ബീച്ചിൽ തുറന്ന സ്ഥലത്ത്സംഘടിപ്പിച്ച പരിപാടി ആയിരുന്നിട്ടും പോലീസ് ഇക്കാര്യത്തിൽ ഇടപെട്ടിരുന്നില്ല. പാർട്ടി അവസാനിച്ച് മണിക്കൂറുകൾ കഴിഞ്ഞ് വിവിധ ഭാഗങ്ങളിൽനിന്ന് പരാതി ഉയർന്നതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ലഹരി വസ്തുക്കൾ പാർട്ടിയിൽ വിതരണം ചെയ്തിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. Content Highlights:DJ party conducted in Trivandrum Pozhikkara by violating Covid-19 protocol


from mathrubhumi.latestnews.rssfeed https://ift.tt/37N3XSH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages