ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് കത്തിയമർന്നത് വീടിനായി കരുതിയ പണം; കണ്ണീർവറ്റി അമ്മയും മകനും - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 10, 2020

ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് കത്തിയമർന്നത് വീടിനായി കരുതിയ പണം; കണ്ണീർവറ്റി അമ്മയും മകനും

ഫറോക്ക്: വീടുപണിക്കായി വർഷങ്ങളായി സ്വരൂപിച്ച പണം ബുധനാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിലും പൊട്ടിത്തെറിയിലും ഒരുപിടി ചാരമായപ്പോൾ ആ അമ്മയും മകനും കരയാൻപോലുമാകാതെ നിസ്സഹായരായി. നല്ലളം കിഴ്വനപാടം കുറ്റിയിൽത്തറ സി.കെ. കമലയുടെയും മകൻ മജുമോന്റെയും സ്വപ്നങ്ങളാണ് നൊടിയിടയിൽ തീനാളം കവർന്നത്. അഗ്നിക്കിരയായ താത്കാലിക ഷെഡിൽനിന്ന് പണം സൂക്ഷിച്ചുവെച്ച പാത്രങ്ങൾ പുറത്തെടുത്തപ്പോൾ നോട്ടുകെട്ടുകൾ കത്തിക്കരിഞ്ഞ് ചാരമായ നിലയിലായിരുന്നു. വീടുപണിക്കായി വർഷങ്ങളായി കഷ്ടപ്പെട്ട് സ്വരൂപിച്ച പണമായിരുന്നു അഗ്നി വിഴുങ്ങിയത്. ബുധനാഴ്ച രാത്രിയായിരുന്നു സി.കെ. കമലയുടെ താത്കാലിക ഷെഡിൽ തീപ്പിടിത്തവും ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിയുമുണ്ടായത്. പുതിയ വീടിന്റെ വാതിൽകട്ടില വെച്ച വിവരം മകളെയറിയിക്കാനായി അമ്മയും മകനും പുറത്തുപോയതായിരുന്നു. വി.കെ.സി. മമ്മദ് കോയ എം.എൽ.എ., ചെറുവണ്ണൂർ-നല്ലളം വില്ലേജ് ഓഫീസർ സി.കെ. സുരേഷ് കുമാർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്പി. പ്രമോദ്, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. Content Highlights:Kozhikode fire Gas cylinder blast


from mathrubhumi.latestnews.rssfeed https://ift.tt/3oHvb2V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages