ജയ്പുർ: രാജസ്ഥാനിൽ കോട്ടയിലെ സർക്കാർ ആശുപത്രിയിൽ കൂട്ടശിശുമരണം.മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒമ്പതോളം നവജാതശിശുക്കൾ മരണപ്പെട്ടതായാണ്റിപ്പോർട്ടുകൾ. നാല് ദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. ജെ.കെ ലോൻ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ വർഷവും ഇതേ ആശുപത്രിയിൽ നവജാതശിശുക്കൾ മരണപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് കുഞ്ഞുങ്ങൾ ബുധനാഴ്ചയും നാല് കുഞ്ഞുങ്ങൾ വ്യാഴാഴ്ചയുമാണ് മരണപ്പെട്ടത്. കുഞ്ഞുങ്ങളുടേത് സ്വാഭാവിക മരണമാണെന്നാണ് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്. ശിശുക്കളുടെ മരണം അണുബാധയോ മറ്റ് പ്രശ്നങ്ങളോ കാരണമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം മൂന്ന് കുട്ടികൾആശുപത്രിയിൽ വെച്ചല്ല മരണപ്പെട്ടതെന്നും ജനിതക പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തെ തുടർന്ന് ജില്ലാ കളക്ടറും ആരോഗ്യവകുപ്പ് അധികൃതരും ഡിവിഷണൽ കമ്മീഷണറും ആശുപത്രി സന്ദർശിച്ചു. ആശുപത്രിയിൽ ആറ് അധിക ഡോക്ടർമാരേയും പത്ത് നേഴ്സുമാരേയും ഉടൻ നിയോഗിക്കാൻ ഡിവിഷണൽ ഓഫീസർ നിർദേശിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്തെ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. Content Highlights:9 Infants Die Within Hours In Rajasthan Government Hospital: Report
from mathrubhumi.latestnews.rssfeed https://ift.tt/3gAtwJD
via
IFTTT
No comments:
Post a Comment