കൊച്ചി: രാഷ്ട്രീയത്തിന്റെ പുത്തൻ പാഠഭേദങ്ങൾ എഴുതി ചേർക്കുന്ന 'ട്വന്റി-ട്വന്റി' തദ്ദേശത്തിനപ്പുറത്തേക്ക് വളരാൻ ലക്ഷ്യമിടുന്നു. എറണാകുളത്തെ നാലു പഞ്ചായത്തുകളിൽ ഭരണം പിടിക്കുകയും ഒരിടത്ത് നിർണായക ശക്തിയാകുകയും ചെയ്തതിനെ തുടർന്ന് അടുത്ത ലക്ഷ്യം നിയമസഭയെന്ന് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയ്ക്ക് പുറത്ത് മത്സരിച്ചേക്കുമെന്ന സൂചനയും ട്വന്റി-ട്വന്റിയുടെ നേതാവും കിറ്റക്സ് ഗാർമെന്റ്സിന്റെ ഉടമയുമായ സാബു എം. ജേക്കബ് നൽകുന്നു. 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എറണാകുളം കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്തിലെ 19-ൽ 17 സീറ്റും പിടിച്ചാണ് വൻ രാഷ്ട്രീയ അട്ടിമറിയോടെ ട്വന്റി-ട്വന്റി വരവറിയിച്ചത്. അഞ്ചുവർഷം കൊണ്ട് കിഴക്കമ്പലം പഞ്ചായത്ത് ഒരു സീറ്റുകൂടി അധികം പിടിച്ച് നിലനിർത്തുകയും സമീപത്തെ ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിലെ ഭരണം പിടിക്കുകയും ചെയ്തു. ഐക്കരനാട്ടിലെ 14 സീറ്റും ട്വന്റി-ട്വന്റി പിടിച്ചതോടെ പ്രതിപക്ഷമില്ലാത്ത കേരളത്തിലെ അപൂർവ പഞ്ചായത്തായി ഇതുമാറി. ചില പഞ്ചായത്തുകളിലെ ഫലം അന്തിമമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എല്ലാം ട്വന്റി-ട്വന്റിക്ക് അനുകൂലമാണ്. അഞ്ചു പഞ്ചായത്തുകളിലായി 65 സീറ്റുകളാണ് രാഷ്ട്രീയത്തിൽ പിച്ചവെക്കുന്ന സംഘടന സ്വന്തമാക്കിയത്. ഇതിനുപുറമേ ജില്ലാ പഞ്ചായത്തിലെ രണ്ടു ഡിവിഷനും ട്വന്റി-ട്വന്റിക്ക് കിട്ടുമെന്നാണ് സൂചന. (അന്തിമഫലപ്രഖ്യാപനം നടത്തിയിട്ടില്ല). ആറ്് ബ്ലോക്ക് പഞ്ചായത്തുകളും ഉറപ്പിച്ചു. പത്തോളം സീറ്റുകൾ കിട്ടുമെന്നാണ് സൂചന (ചിലതിൽ അന്തിമഫലം വരാനുണ്ട്). ട്വന്റി-ട്വന്റി സ്ഥാനാർഥിയെ പരാജയപ്പെടുത്താനായി യു.ഡി.എഫും എൽ.ഡി.എഫും സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്ക്കുന്ന അപൂർവ കാഴ്ചയും കിഴക്കമ്പലം പഞ്ചായത്തിലുണ്ടായി. 'സംഘടനയെ ഏതുവിധത്തിലും അടിച്ചമർത്താനായി യു.ഡി.എഫും എൽ.ഡി.എഫും ചേർന്ന് ബൂത്ത് പിടിക്കലും അക്രമങ്ങളും നടത്തിയിരുന്നു. ഇതാണ് നിയമസഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചത്'- സാബു എം. ജേക്കബ് പറഞ്ഞു. content highlights;twenty twenty presence in Legislative election
from mathrubhumi.latestnews.rssfeed https://ift.tt/3oZqEcm
via
IFTTT
No comments:
Post a Comment