കോട്ടയം: കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ ആധിപത്യമുറപ്പിച്ച് ജോസ് പക്ഷം. മധ്യതിരുവിതാംകൂറിൽ യു.ഡി.എഫിനെ ഞെട്ടിച്ച് രണ്ടിലത്തണലിൽ ഇടതുപക്ഷം മേൽക്കൈ നേടി. ചരിത്രത്തിലാദ്യമായി പാലാ നഗരസഭ ഇടത്തേക്ക് ചാഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുമുന്നണിയിലേക്ക് ചെന്ന ജോസ് പക്ഷം നേടിയ വിജയം കോൺഗ്രസിനോടുള്ള പ്രതികാരംകൂടിയാണ്. യഥാർഥ കേരള കോൺഗ്രസ് (എം) തങ്ങളാണെന്ന് അവകാശവാദമുന്നയിക്കാനും ഇനി ജോസ് പക്ഷത്തിന് കഴിയും. കോട്ടയം ജില്ലാപഞ്ചായത്തിൽ യു.ഡി.എഫിന്റെ മേൽക്കൈ അവസാനിപ്പിച്ച് എൽ.ഡി.എഫ്. 14 സീറ്റ് നേടി മുന്നിലെത്തി. അഞ്ചുസീറ്റ് ജോസ് വിഭാഗത്തിന്റേതാണ്. പാലാ നഗരസഭയിൽ 26 സീറ്റിൽ പത്തിടത്ത് ജോസ് വിഭാഗം ജയിച്ചു. പത്തനംതിട്ടയിൽ ജില്ലാപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിൽ ഒൻപത് സീറ്റ് നേടി. തൊടുപുഴ നഗരസഭയിലും രണ്ടുസീറ്റുണ്ട്.ബാർ കോഴവിവാദത്തിൽ മാണിയെ അപമാനിച്ച സി.പി.എമ്മിനൊപ്പം ജോസ് പോകുന്നത് അവർക്ക് തിരിച്ചടിയാകുമെന്ന യു.ഡി.എഫിന്റെ കണക്കുകൂട്ടൽ പാഴായി. കേരള കോൺഗ്രസ് അനുഭാവമുള്ള വോട്ടർമാർ ഒപ്പംനിൽക്കുമെന്ന പി.ജെ. ജോസഫിന്റെ വാദവും അസ്ഥാനത്തായി.എൽ.ഡി.എഫ്. ഘടകകക്ഷികളായ സി.പി.ഐ.ക്കും എൻ.സി.പി.ക്കും ജോസ് വിഭാഗത്തിന്റെ പ്രസക്തി അംഗീകരിക്കേണ്ടിവരും.
from mathrubhumi.latestnews.rssfeed https://ift.tt/3agbWti
via
IFTTT
No comments:
Post a Comment