മലപ്പുറം: ചെലോൽത് റെഡ്യാകും ചെലോൽത് റെഡ്യാവൂല എന്ന വാചകത്തിൽ സാമൂഹിക മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച നാലാം ക്ലാസ് വിദ്യാർഥി ഫായിസിന്റെ വീടാക്രമിച്ചുവെന്ന് വ്യാജ പ്രചാരണം. മലപ്പുറത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന തിങ്കളാഴ്ചയാണ് ഫായിസിന്റെ വീടിനു നേരെ മുസ്ലിം ലീഗ് ആക്രമണമെന്ന പ്രചാരണമുണ്ടായത്. ഇടത് എംഎൽഎ പി.വി.അൻവറടക്കം ഈ വിവരം ഷെയർ ചെയ്തു. പിന്നീട് അത് പിൻവലിക്കുകയുണ്ടായി. ഇടതുപക്ഷ സൈബർ സംഘങ്ങളും ഇത് വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. എന്നാൽ തങ്ങളുടെ വീട് ആരും അക്രമിച്ചിട്ടില്ലെന്നും പ്രചരണം വ്യാജമാണെന്നും അറിയിച്ച് കുടുംബം തന്നെ രംഗത്തെത്തി. വീടിന് മുന്നിൽ സിപിഎം-ലീഗ് സംഘർഷമുണ്ടായിരുന്നുവെന്നും തങ്ങളുടെ വീട് അക്രമിച്ചുവെന്ന് പറയുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും പിതാവ് അബ്ദുൾ മുനീറിന്റെ ഓഡിയോ സന്ദേശം വൈകാതെ എത്തി. മലപ്പുറം കിഴിശ്ശേരിക്കടുത്ത് കുഴിഞ്ഞളത്താണ് ഫായിസിന്റെ വീട്. തന്റെ കടലാസ് പൂവ് നിർമാണം പരാജയപ്പെട്ടതോയാണ് ചെലോൽത് റെഡ്യാകും ചെലോൽത് റെഡ്യാവൂല എന്ന വൈറൽ വാചകം ഫായിസ് പറഞ്ഞത്.
from mathrubhumi.latestnews.rssfeed https://ift.tt/37h60ym
via
IFTTT
No comments:
Post a Comment