ഹൃത്വിക് നാടകം വീണ്ടും തുടങ്ങിയിരിക്കുന്നു; പരിഹസിച്ച് കങ്കണ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 14, 2020

ഹൃത്വിക് നാടകം വീണ്ടും തുടങ്ങിയിരിക്കുന്നു; പരിഹസിച്ച് കങ്കണ

കങ്കണയുമായി ബന്ധപ്പെട്ട വിവാദത്തിൽ നടൻ ഹൃത്വിക് റോഷൻ നൽകിയ പരാതിയിൽ സൈബർ സെല്ലിൽ നിന്ന് ക്രൈം ഇന്റലിജൻസ് യൂണിറ്റിലേക്ക് മാറ്റി. 2016 ൽ രജിസ്റ്റർ ചെയ്ത കേസാണിത്. തന്റെ ഇമെയിൽ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോർത്തിയെന്നായിരുന്നു കങ്കണയുടെ ആരോപണം. ഇതേ തുടർന്നാണ് ഹൃത്വക് പോലീസിനെ സമീപിച്ചത്. തന്റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചുവെങ്കിൽ അവർക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൃത്വികും പോലീസിനെ സമീപിച്ചു. കങ്കണ നൽകിയ പരാതിയിൽ ഹൃത്വികിനെതിരേ തെളിവ് ലഭിക്കാത്തതിനാൽ പോലീസ് ആ കേസിൽ നടപടി എടുത്തില്ല. ഹൃത്വിക് അയച്ചു എന്ന് പറയപ്പെടുന്ന മെയിലുകൾ ഹാജരാക്കാൻ കങ്കണയ്ക്ക് കഴിഞ്ഞില്ല. ഹൃത്വികിന്റെ കേസ് ക്രൈം ഇന്റലിജൻസ് യൂണിറ്റിലേക്ക് മാറ്റിയതിൽ പ്രതികരണവുമായി രംഗത്തെത്തി. ഹൃത്വികിന്റെ കദനകഥ വീണ്ടും ആരംഭിച്ചിരിക്കുന്നു. ഞങ്ങൾ ബന്ധം പിരിഞ്ഞതിന് ശേഷം ഹൃത്വിക് ഇപ്പോഴും അതിൽ നിന്ന് വിട്ടുപോയിട്ടില്ല. മറ്റൊരു സ്ത്രീയുമായി ഡേറ്റ് ചെയ്തിട്ടില്ല. എന്റെ വ്യക്തി ജീവിതത്തിൽ ഞാൻ പ്രതീക്ഷ നേടുമ്പോൾ ഹൃത്വിക് നാടകവുമായി വരും. നിങ്ങൾ എന്നാണ് ഈ പ്രണയബന്ധത്തെയോർത്ത് കരച്ചിൽ നിർത്തുക- കങ്കണ കുറിച്ചു. 2016 ലാണ് ഹൃത്വികിനെതിരേ കങ്കണ പരസ്യമായി രംഗത്ത് വന്നത്. ഹൃത്വികുമായി താൻ പ്രണയത്തിലായിരുന്നുവെന്നും വിവാഹനിശ്ചയം വരെ കഴിഞ്ഞുവെന്നും കങ്കണ അവകാശപ്പെട്ടു. അതിനിടെ കങ്കണയുടെ സഹോദരി രങ്കോലി ഹൃത്വികിനെതിരേ ഒരു ചിത്രവുമായി രംഗത്ത് വന്നിരുന്നു. ഹൃത്വികും കങ്കണയും ചേർന്ന് നിൽക്കുന്ന ചിത്രമായിരുന്നു അത്. കങ്കണയുമായി തനിക്ക് പ്രണയമില്ലായിരുന്നുവെന്ന് വെളിപ്പെടുത്തി ഹൃത്വിക് രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആ ചിത്രം പുറത്ത് വിട്ടത്. എന്നാൽ ആ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വ്യക്തമാക്കി ഹൃത്വികിന്റെ വക്താവ് രംഗത്ത് വന്നു. ഒരു പാർട്ടിയിൽ എടുത്ത ചിത്രമായിരുന്നു അത്. ഹൃത്വികിന്റെ മുൻഭാര്യ സൂസാനെയടക്കം ഒരുപാട് ആളുകൾ ആ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ചിത്രത്തിൽ നിന്ന് മറ്റുള്ളവരെ ഒഴിവാക്കി ഹൃത്വികിന് തൊട്ടടുത്ത് നിന്നയാളുടെ കൈ ഫോട്ടോഷോപ്പ് ചെയ്ത് മായ്ച്ചു കളഞ്ഞായിരുന്നു കങ്കണ ചിത്രം പ്രസിദ്ധീകരിച്ചത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും ഹൃത്വിക് കൂടുതൽ ചിത്രങ്ങളുമായി രംഗത്ത് വന്നു. Content Highlights:Kangana Ranaut Mocks Hrithik Roshan after his case against imposter transferred to CIU


from mathrubhumi.latestnews.rssfeed https://ift.tt/34dzf36
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages