ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടറായി ചേതന്‍ ശര്‍മ; കമ്മിറ്റിയില്‍ മലയാളി എബി കുരുവിളയും - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 24, 2020

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടറായി ചേതന്‍ ശര്‍മ; കമ്മിറ്റിയില്‍ മലയാളി എബി കുരുവിളയും

ന്യൂഡൽഹി: മുൻ താരം ചേതൻ ശർമയെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്ഷൻ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തു. മുൻ താരം മദൻ ലാൽ അധ്യക്ഷനായ ക്രിക്കറ്റ് ഉപേദശകസമിതിയാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്. മലയാളിയായ മുൻ ഇന്ത്യൻ താരം എബി കുരുവിളയും സെലക്ഷൻ കമ്മിറ്റിയിലുണ്ട്. മുൻ താരം ദേബാശിഷ് മൊഹന്തിയാണ് കമ്മിറ്റിയിലെ മൂന്നാമത്തെ അംഗം. മൂവരും ഇന്ത്യയുടെ പേസ് ബൗളർമാരായിരുന്നു. നേരത്തെ താൽക്കാലിക ചെയർമാനായി നിയമിച്ചിരുന്ന സുനിൽ ജോഷിക്ക് പകരമാണ് ചേതൻ ശർമ മുഖ്യ സെലക്ടർ സ്ഥാനത്തേക്ക് വരുന്നത്. സുനിൽ ജോഷി, ഹർവീന്ദർ സിങ് എന്നിവരെ നേരത്തേ സെലക്റ്റർമാരായി തിരഞ്ഞെടുത്തിരുന്നു. ആലപ്പുഴ സ്വദേശിയായ എബി കുരുവിള മുംബൈ ടീമിലൂടെയാണ് വളർന്നത്. 1997-98 കാലത്ത് ഇന്ത്യയ്ക്കുവേണ്ടി 10 ടെസ്റ്റും 25 ഏകദിനവും കളിച്ച താരമാണ്. ടെസ്റ്റിലും ഏകദിനത്തിലും 25 വിക്കറ്റുകൾ വീതം വീഴ്ത്തിയിട്ടുണ്ട്. 2008 മുതൽ 2012 വരെ ഇന്ത്യൻ ജൂനിയർ ടീമിന്റെ സെലക്ഷൻ കമ്മിറ്റി അംഗമായിരുന്നു. 2012-ൽ മുംബൈ ടീമിന്റെ മുഖ്യ സെലക്ടറായും കുരുവിള സേവനമനുഷ്ടിച്ചിട്ടുണ്ട്. 54-കാരനായ ചേതൻ ശർമ ഇന്ത്യയ്ക്കായി 23 ടെസ്റ്റും 65 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 61 വിക്കറ്റും ഏകദിനത്തിൽ 67 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. Based on CAC's recommendations Mr Chetan Sharma, Mr Abey Kuruvilla and Mr Debashish Mohanty have been appointed to the senior selection committee. Mr Sharma will be head the selection panel. Details 👉 https://t.co/05nmQMBAVh pic.twitter.com/XIUDDiRGzY — BCCI (@BCCI) December 24, 2020 Content Highlights: Former pacer Chetan Sharma appointed as new chief selector of India cricket team


from mathrubhumi.latestnews.rssfeed https://ift.tt/37OTpT2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages