തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഒലിച്ചുപോയി എന്ന് പറയാനാവില്ലെന്നും എന്നാലും ഇതൊന്നുമായിരുന്നില്ല തങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. പൊതുജനവികാരം സർക്കാരിന് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടികളിൽ നിന്ന് കോൺഗ്രസ് പാഠം പഠിക്കാറില്ല. തങ്ങളുടെ അതൃപ്തി കോൺഗ്രസ് നേതൃത്വത്തെ അറിയിക്കും. തോൽവിക്ക് കാരണമായി ഒരുപാട് ഘടകങ്ങളുണ്ട്. ഇപ്പോൾ അത് പരസ്യമാക്കാനില്ല. കോൺഗ്രസിന്റെ പ്രതികരണം വന്ന ശേഷം അതുസംബന്ധിച്ച് നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോടായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. മുന്നണിയുടെ രീതിയോട് ശക്തമായ പ്രതിഷേധവും അമർഷവും ഞതങ്ങൾക്കുണ്ട്. ഏതെങ്കിലും വ്യക്തിയുടെ പോരായ്മയായി കണക്കാക്കുന്നില്ല. ഒരു വ്യക്തി വിചാരിച്ചാൽ മെച്ചപ്പെടാനും പോകുന്നില്ല. അതിനപ്പുറത്തേക്ക് രാഷ്ട്രീയത്തെ ഗൗരവമായി യുഡിഎഫ് കൈകാര്യം ചെയ്യുന്നുവെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. എൽഡിഎഫ് വിരുദ്ധ വോട്ടുകൾ പോയത് ബിജെപിയിലേക്കാണെന്നത് വസ്തുതയാണ്. നിയമസഭയിൽ ഇതേ ഫലമാകുമെന്ന് ഞങ്ങൾ ചിന്തിക്കുന്നില്ല. എൽഡിഎഫിനെ അധികാരത്തിൽ നിന്ന് മാറ്റണമെങ്കിൽ യുഡിഎഫിനേ സാധിക്കൂ. ബിജെപി ആ തരത്തിലുള്ള വളർച്ച ഒരിക്കലും കേരളത്തിലുണ്ടാകാൻ പോകുന്നില്ല, അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:shibu baby john about local body election result-udf-rsp
from mathrubhumi.latestnews.rssfeed https://ift.tt/3mzshvJ
via
IFTTT
No comments:
Post a Comment