ഗൂഗിള്‍ തകരാര്‍: സേവനങ്ങള്‍ മുടങ്ങിയതിന് കാരണം വ്യക്തമാക്കി ഗൂഗിള്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 18, 2020

ഗൂഗിള്‍ തകരാര്‍: സേവനങ്ങള്‍ മുടങ്ങിയതിന് കാരണം വ്യക്തമാക്കി ഗൂഗിള്‍

കാലിഫോർണിയ: വ്യക്തികളെ തിരിച്ചറിയുന്ന ഐ.ഡി. സംവിധാനത്തിന്റെ തകരാറാണ്ജി-മെയിൽ, യുട്യൂബ്, ഗൂഗിൾ ഡോക്അടക്കമുള്ള ഗൂഗിൾ സേവനങ്ങൾക്ക് ലോകവ്യാപകമായി തടസപ്പെട്ടതിന് കാരണമെന്ന് ഗൂഗിൾ. ലോഗിൻ ചെയ്യുന്ന ഉപയോക്താക്കളെ സ്ഥിരീകരിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും നിരവധി ടൂളുകൾ ഗൂഗിൾ ഉപയോഗിക്കുന്നുണ്ട്. ഒക്ടോബറിൽ ഈ ടൂളുകളെയെല്ലാം പുതിയ ഫയൽ സ്റ്റോറേജ് സിസ്റ്റത്തിലേക്ക് മാറ്റുന്ന പ്രക്രിയ കമ്പനി ആരംഭിച്ചിരുന്നു. ഈ പ്രക്രിയയിൽ പിഴവുകളുണ്ടായെന്ന് ഗൂഗിൾ വെള്ളിയാഴ്ച പങ്കുവെച്ച ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. തിങ്കളാഴ്ചഇന്ത്യൻ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് ഗൂഗിളിന്റെ വിവിധ സേവനങ്ങളിൽ തടസം നേരിട്ടത്. ഗൂഗിൾ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളിലേക്ക് വന്ന 15 ശതമാനം റിക്വസ്റ്റുകളും നിരസിക്കപ്പെട്ടു. 47 മിനിറ്റിന് ശേഷമാണ് പ്രവർത്തനം സാധാരണ ഗതിയിലായത്. ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ കോൺടാക്ട്സ്, ഗൂഗിൾ പേ അടക്കമുള്ളവയും തടസ്സപ്പെട്ടു. പ്രവർത്തനരഹിതമെന്ന സന്ദേശമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്. സോളാർ വിൻഡ്സ് എന്ന സോഫ്റ്റ് വെയർ കമ്പനിയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണം ഗൂഗിൾ, മൈക്രോസോഫ്റ്റ് ഉൾപ്പടെയുള്ള കമ്പനികളെയും ചില അമേരിക്കൻ സർക്കാർ ഏജൻസികളെയും സുരക്ഷാഭീഷണിയിലാക്കിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ വെളിപ്പെടുത്തൽ. സോളാർ വിൻഡിന് നേരെയുണ്ടായ ഹാക്കിങ് ശ്രമം ആൽഫബെറ്റിന്റേയോ ഗൂഗിളിന്റേയോ സംവിധാനങ്ങളെ ബാധിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. Content Highlights:google blames data migration isses on global


from mathrubhumi.latestnews.rssfeed https://ift.tt/2J2m0e8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages