അമരാവതി: ആന്ധപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയോട് വെല്ലുവിളി നടത്തി ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനങ്ങളെന്ന ജഗന്റെ പദ്ധതി ജനം പിന്തുണച്ചാൽ താൻ രാഷ്ട്രീയം വിടുമെന്നാണ് നായിഡുവിന്റെ വെല്ലുവിളി. അമരാവതിയെ തലസ്ഥാനമാക്കി പിന്തുണച്ചുകൊണ്ടുള്ള കർഷക പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി അമരാവതിയിൽ നടന്ന സംയുക്ത പ്രതിപക്ഷ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ചന്ദ്രബാബു നായിഡു. മൂന്ന് തലസ്ഥാനമെന്ന നീക്കം സംബന്ധിച്ച് നമുക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താം. ജനങ്ങൾ ഇതിനെ പിന്തുണച്ചാൽ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കും, അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്ക മാതൃകയിൽ ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന ആശയം ഒരു വർഷം മുമ്പാണ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി അവതരിപ്പിച്ചത്. തുടർന്ന് വിശാഗപട്ടണത്തെ ഭരണനിർവ്വഹണ തലസ്ഥാനമായും കുർണൂലിനെ ജൂഡീഷ്യൽ തലസ്ഥാനമായും ജഗൻ സർക്കാർ നാമനിർദേശം ചെയ്തു. അമരാവതിയെ നിയമസഭാ തലസ്ഥാനമായി നിലനിർത്തുകയും ചെയ്തു. അമരാവതി നഗരത്തിന്റെ വികസനത്തിനായി 33,000 ഏക്കറിലധികം ഫലഭൂയിഷ്ഠമായ ഭൂമി വിട്ടുകൊടുത്ത കർഷകർ സംസ്ഥാന തലസ്ഥാനം മാറ്റുന്നതിനെ എതിർത്ത് ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചതിനാൽ ഇക്കാര്യം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഒരു വർഷമായി കർഷകർ രാഷ്ട്രീയ പാർട്ടികളുടെയും മറ്റ് സംഘടനകളുടെയും പിന്തുണയോടെ അമരാവതിയെ സംസ്ഥാന തലസ്ഥാനമായി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുകയാണ്. ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ് ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രക്ഷോഭത്തിന് പിന്തുയണർപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം റാലിയിൽ പങ്കെടുത്തു. Content Highlights:Chandrababu Naidu to Jaganmohan Reddy: Will quit politics if people support 3-capital plan
from mathrubhumi.latestnews.rssfeed https://ift.tt/37uoPyc
via
IFTTT
No comments:
Post a Comment