തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയമില്ല, ബിജെപിയില്‍ കെ. സുരേന്ദ്രനെതിരേ പടയൊരുക്കം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 17, 2020

തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയമില്ല, ബിജെപിയില്‍ കെ. സുരേന്ദ്രനെതിരേ പടയൊരുക്കം

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കിയെന്ന കെ. സുരേന്ദ്രന്റെ അവകാശവാദത്തെ തള്ളി കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രൻ പക്ഷവും. തദ്ദേശതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് ശോഭാസുരേന്ദ്രൻ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് വിവരം. 1321 വാർഡുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത്. ഇത്തവണ അത് 1601 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാളും മുന്നേറ്റമുണ്ടായിട്ടുണ്ടെങ്കിലും അത് ലക്ഷ്യത്തിനടുത്തെത്തിയില്ല. ബിജെപിക്കെതിരേന്യൂനപക്ഷ ഏകീകരണം നടന്നുവെന്നും തിരുവനന്തപുരം കോർപ്പറേഷനിലടക്കം അത് പ്രകടമായിരുന്നുവെന്നുമാണ് ബിജെപി-ആർഎസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ പാല വാർഡുകളിലും മുഖ്യപ്രതിപക്ഷമാവാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. കൂടുതൽ വോട്ടുകൾ നേടിഒറ്റകക്ഷിയാവാനും ബിജെപിക്ക് സാധിച്ചു. എന്നാൽ പഞ്ചായത്തുകളിൽ ഭരണം നേടാൻ ഒരു മുന്നണിക്കും പിന്തുണ നൽകേണ്ടതില്ല, ആവശ്യമെങ്കിൽ മുന്നണികളുടെ പിന്തുണ സ്വീകരിക്കാമെന്നും കഴിഞ്ഞദിവസം ചേർന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ജില്ലാ നേതൃത്വങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗങ്ങൾക്ക് വിപ്പ് നൽകാനും നിർദേശമുണ്ട്. ആറായിരത്തോളം വാർഡുകളും നൂറു പഞ്ചായത്തുകളും നേടാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഈ ലക്ഷ്യത്തിനടുത്തെത്താൻ കഴിഞ്ഞില്ല. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായിട്ടില്ല, പാർട്ടി ഏറെ വളരാനുണ്ടെന്ന് മുതിർന്ന ബിജെി നേതാവ് ഒ. രാജഗോപാലും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രവർത്തനങ്ങൾ തൃപ്തികരമായിരുന്നുവെന്ന് കഴിഞ്ഞദിവസം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ സംസ്ഥാന ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. Content Highlights:Kerala Local Body Election 2020 BJP


from mathrubhumi.latestnews.rssfeed https://ift.tt/3p2NfEW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages