ഫലം വരുംമുമ്പ് അപകടത്തിൽമരിച്ച ഇടതുസ്ഥാനാർഥി ജയിച്ചു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 16, 2020

ഫലം വരുംമുമ്പ് അപകടത്തിൽമരിച്ച ഇടതുസ്ഥാനാർഥി ജയിച്ചു

തിരൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച സ്ഥാനാർഥി തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ ജയിച്ചു. തലക്കാട് ഗ്രാമപ്പഞ്ചായത്തിലെ 15-ാം വാർഡ് എൽ.ഡി.എഫ്. സ്ഥാനാർഥിയും തലക്കാട് സി.പി.എം. ലോക്കൽകമ്മിറ്റി അംഗവുമായ പാറശ്ശേരി സ്വദേശിനി എരഞ്ഞിക്കൽ സഹീറ ഭാനുവാണ് ജയിച്ചത്. 253 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. വ്യാഴാഴ്ച വൈകീട്ട് പാറശ്ശേരിയിൽവെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയ്ക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരഞ്ഞെടുപ്പ്പ്രചാരണത്തിനിടെ സഹോദരന്റെ മകനുമൊത്ത് ബാങ്കിൽപ്പോയി തിരിച്ചുവരവെ സഞ്ചരിച്ച ബൈക്കിൽ കാറിടിക്കുകയായിരുന്നു. കോവിഡ് പരിശോധനാഫലം പോസിറ്റീവായതോടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ശേഷം ബുധനാഴ്ച വടക്കേഅങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ബി.പി. അങ്ങാടിയിൽ സർവകക്ഷി അനുശോചനയോഗവും നടത്തി. എം. കുഞ്ഞിബാവ അധ്യക്ഷതവഹിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3mrYODU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages