മുർഗാവ്: ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്.സി ഹൈദരാബാദ് എഫ്.സിയെ നേരിടും. നിലവിൽ ആറു മത്സരങ്ങളിൽ നിന്ന് നാലു ജയവുമായി 13 പോയന്റോടെ ലീഗിൽ ഒന്നാം സ്ഥാനത്താണ് മുംബൈ. അഞ്ചു മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയന്റുള്ള ഹൈദരാബാദ് ആറാം സ്ഥാനത്തും. ലീഗിൽ ഇതുവരെ തോൽവി അറിയാത്ത രണ്ടു ടീമുകളിൽ ഒന്ന് ഹൈദരാബാദാണ്. മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന മുംബൈ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ജംഷേദ്പുരിനെതിരേ സമനില വഴങ്ങിയാണ് അവരുടെ വരവ്. മുന്നേറ്റത്തിൽ ബർത്തലോമു ഓഗ്ബെച്ചെ, ആദം ലെ ഫോൺഡ്രെ എന്നിവർ മികച്ച ഫോമിലാണ്. മധ്യനിരയിൽ അഹമ്മദ് ജാഹുവും റൗളിൻ ബോർഗസും മികച്ച പ്രകടനമാണ് നടത്തുന്നത്. മുഹമ്മദ് റാക്കിപും മുർത്തത ഫാളും മെഹ്താബ് സിങ്ങുമടങ്ങുന്ന പ്രതിരോധവും മികച്ചത് തന്നെ. ഗോൾകീപ്പർ അമരീന്ദർ സിങ് ഇതുവരെ കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ഹൈദരാബാദ്. ഒത്തിണക്കത്തോടെ കളിക്കുന്നു എന്നതാണ് അവരെ വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഈസ്റ്റ് ബംഗാളിനെ മറികടന്നാണ് ഹൈദരാബാദ് എത്തുന്നത്. സ്ട്രൈക്കർ അരിഡാനെ സന്റാനയാണ് ഹൈദരാബാദിന്റെ കരുത്ത്. ലിസ്റ്റൻ കൊളാകോ ഇറങ്ങുമ്പോഴെല്ലാം ഹൈദരാബാദിന്റെ മുന്നേറ്റങ്ങൾക്ക് കരുത്ത് വർധിക്കാറുണ്ട്. സൗവിക് ചക്രബർത്തി, നിഖിൽ പൂജാരി, ഹാളിചരൺ നർസാരി, ജാവോ വിക്ടർ എന്നിവരടങ്ങിയ മധ്യനിര എണ്ണയിട്ട യന്ത്രം പോലെയാണ് മൈതാനത്ത് പ്രവർത്തിക്കാറ്. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: ISL 2020-21 Hyderabad FC against table toppers Mumbai City FC
from mathrubhumi.latestnews.rssfeed https://ift.tt/3atqyWc
via
IFTTT
No comments:
Post a Comment