8 വര്‍ഷത്തിനകം യു.എസിനെ മറികടക്കും; ചൈന ഏറ്റവും വലിയ സാമ്പത്തികശക്തി ആവുമെന്ന് റിപ്പോര്‍ട്ട്‌ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 25, 2020

8 വര്‍ഷത്തിനകം യു.എസിനെ മറികടക്കും; ചൈന ഏറ്റവും വലിയ സാമ്പത്തികശക്തി ആവുമെന്ന് റിപ്പോര്‍ട്ട്‌

ലണ്ടൻ : 2028-ൽ ചൈന അമേരിക്കയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് റിപ്പോർട്ടുകൾ. മുമ്പ് കരുതിയിരുന്നതിനേക്കാൾ അഞ്ച് വർഷം മുമ്പ് തന്നെ ചൈന ആ നേട്ടം കൈവരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് മഹാമാരി മൂലം അമേരിക്ക വലിയ തിരിച്ചടി നേരിടുകയും ചൈന കോവിഡിനെ അിജീവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്ചൈനയുടെ മുന്നേറ്റം. കുറച്ചു കാലമായി ആഗോള സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാന വിഷയമാണ് അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക പോരാട്ടമെന്ന്സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് ശനിയാഴ്ച പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. കോവിഡും സാമ്പത്തികമാന്ദ്യവുംഅമേരിക്കക്കുണ്ടായ തിരിച്ചടിയും ചൈനയ്ക്കനുകൂലമായി.2021-25-ൽ 5.7 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നായിരുന്നു ചൈനയുടെ പ്രതീക്ഷ. പിന്നീട്2026-30-ലത് 4.6 ശതമാനമായി കുറയുകയും ചെയ്യും. അതേസമയം, 2021-ൽ അമേരിക്കൻ സമ്പദ് വ്യവസ്ഥ വലിയ തിരിച്ചടി നേരിടും. 2022-നും 24-നുമിടയിൽ 1.9 ശതമാനമാണ് യു.എസ്സിന്റെ സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നത്. അതിനു ശേഷം 1.6% ആയി കുറയും. ഡോളർ അടിസ്ഥാനമാക്കിയാൽ ജപ്പാൻ തന്നെയാകും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തി. content highlights:By 2028 China To Overtake US As Worlds Biggest Economy


from mathrubhumi.latestnews.rssfeed https://ift.tt/2WRT8Zf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages