കൊച്ചി: ജസ്ന തിരോധാനക്കേസിൽ കുടുംബത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് മുൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി. കേസിൽ വളരെയധികം പുരോഗതിയസമയത്താണ് കോവിഡ് 19 വന്നതെന്നും അത് അന്വേഷണത്തെ ബാധിച്ചുവെന്നും തച്ചങ്കരി പറഞ്ഞു. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്നത് പത്തനംതിട്ട എസ്. പി. കെ.ജി. സൈമൺ ആണ്. ആ സമയത്ത്കേസിൽ വളരെയധികം പുരോഗതി ഉണ്ടായിരുന്നു. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തിൽ ധാരണയായി. പക്ഷേ, ആ സമയത്താണ് കോവിഡ് വന്നത്. അതോടെ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ പോകാൻ സാധിക്കാത്ത സാഹചര്യമായി. ഫോൺ കോളുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചത്. ജസ്ന പോയ വാഹനത്തെ കുറിച്ച് ധാരണയായിവന്നപ്പോഴാണ് മുന്നോട്ടുപോകാൻ കഴിയാത്ത രീതിയിൽ കോവിഡ് തടസ്സമായത്. സൈമൺ 31ന് റിട്ടയർ ചെയ്യും. അദ്ദേഹം ഇപ്പോഴും കേസിന് പിറകേയാണ്. അതൊരു ലഹരി പോലെയാണ് സൈമണിന്. അത് തെളിയിക്കപ്പെടും. കുടുംബത്തെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയ്ക്ക് വകയുണ്ട്, ടോമിൻ തച്ചങ്കരി പറഞ്ഞു. 2018 മാർച്ച് 22നാണ് ജസ്നയെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായ ജസ്നയെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് കാണാതായത്. ആദ്യം ലോക്കൽ പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീടാണ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. Content Highlights:Jasna Case : There is a chance for hope says Tomin Thachankary
from mathrubhumi.latestnews.rssfeed https://ift.tt/37ND29n
via
IFTTT
No comments:
Post a Comment