കൊച്ചി: അമേരിക്കൻ മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാല് പേരെയും ഉടൻ മോചിപ്പിക്കാൻ പാകിസ്താൻ കോടതി ഉത്തരവിട്ടു. ഈ വർഷം ഏപ്രിലിൽ കേസിലെ മുഖ്യപ്രതി അഹമദ് ഒമർ സയീദ് ഷെയ്ഖിന്റെ വധശിക്ഷ ഇളവ് ചെയ്ത സിന്ധ് ഹൈക്കോടതി മറ്റ് മൂന്ന് പേരെയും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കുറ്റവിമുക്തരാക്കിയിരുന്നു. 2002 മുതൽ ജയിൽവാസമനുഭവിക്കുന്ന അഹമദ് ഒമർ സയീദ് ഷെയ്ഖിന്റെ വധശിക്ഷ ഏഴ് വർഷത്തെ തടവുശിക്ഷയായി കുറയ്ക്കുകയാണ് കോടതി ചെയ്തത്. കേസിലെ മറ്റ് മൂന്ന് പേരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. എന്നാൽ കോടതി ഉത്തരവിട്ടിട്ടും ക്രമസമാധാന കാരണങ്ങൾ ചൂണ്ടിക്കാട്ടി പാകിസ്താൻ അധികൃതർ നാലുപേരെയും കഴിഞ്ഞ എട്ട് മാസമായി ജയിൽ മുക്തരാക്കിയിരുന്നില്ല. മറ്റേതെങ്കിലും കേസിൽ കസ്റ്റഡി ആവശ്യപ്പെടുകയോ മോചനത്തിനെതിരെ പാകിസ്താൻ സുപ്രീം കോടതി ഉത്തരവിടുകയോ ചെയ്യാത്ത പക്ഷം എല്ലാ ഹർജിക്കാരേയും ഉടൻ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഏപ്രിൽ ഉത്തരവിനെ ചോദ്യം പാക് സർക്കാരും പേളിന്റെ മാതാപിതാക്കളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ അപ്പീലിൽ തീർപ്പുണ്ടായിട്ടില്ല. വാൾ സ്ട്രീറ്റ് ജേണലിന്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫായിരുന്ന ഡാനിയൽ പേളിനെ 2002 ജനുവരിയിലാണ് ഭീകരർ തട്ടിക്കൊണ്ട് പോയത്. 2001 സെപ്റ്റംബറിൽ യുഎസിന് നേരെയുണ്ടായ ഭീകരാക്രമത്തെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഡാനിയൽ പേൾ. ഫെബ്രുവരിയിൽ പേളിന്റെ തലവെട്ടി മാറ്റുന്ന ദൃശ്യങ്ങൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. അധികം താമസിയാതെ അഹമദ് ഒമർ സയീദ് ഷെയ്ഖിനേയും മറ്റ് മൂന്ന് ഭീകരരേയും പിടികൂടി. Content Highlights: Pakistani Court Orders Release Of Men Accused Of Murdering Daniel Pearl
from mathrubhumi.latestnews.rssfeed https://ift.tt/3pAa8Qr
via
IFTTT
No comments:
Post a Comment